അഴിയൂരിൽ ഹരിതകർമ സേന പ്രവർത്തകർ പോളിങ്​ ബുത്തുകളിൽ സ്ഥാപിക്കാൻ ഓലകൊണ്ടുണ്ടാക്കിയ കൊട്ടകളും സ്വാഗത ബോർഡുകളും

ഹരിത ബൂത്തുകളും ഒരുങ്ങി

കോ​ഴി​ക്കോ​ട്​: തെ​ര​ഞ്ഞെ​ടു​പ്പ് ഹ​രി​ത ച​ട്ടം പാ​ലി​ച്ച് ന​ട​ത്താ​ൻ ജി​ല്ല​യി​ലെ ഒ​രു​ക്കം അ​ന്തി​മ ഘ​ട്ട​ത്തി​ല്‍. മെ​ട​ഞ്ഞ ഓ​ല​യും പ​ന​മ്പും​കൊ​ണ്ട് സ്വാ​ഗ​ത ബോ​ര്‍ഡു​ക​ള്‍, മ​ണ്‍കു​ട​ത്തി​ല്‍ കു​ടി​വെ​ള്ളം, സാ​മൂ​ഹി​ക​അ​ക​ലം പാ​ലി​ക്കാ​നും മാ​സ്‌​ക് ധ​രി​ക്കാ​നു​മു​ള്ള നി​ര്‍ദേ​ശ​ങ്ങ​ള്‍ ഇ​ല​യി​ല്‍, ഉ​പ​യോ​ഗ ശേ​ഷം വ​ലി​ച്ചെ​റി​യാ​തെ മാ​ലി​ന്യം ത​രം​തി​രി​ച്ചു ശേ​ഖ​രി​ക്കാ​ന്‍ ഓ​ല കൊ​ണ്ടു മെ​ട​ഞ്ഞ വ​ല്ല​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് മാ​തൃ​ക ബൂ​ത്തു​ക​ളി​ല്‍ സ​ജ്ജീ​ക​രി​ക്കു​ക. ബ്ലോ​ക്ക്, കോ​ര്‍പ​റേ​ഷ​ന്‍ ത​ല​ത്തി​ല്‍ ഓ​രോ മാ​തൃ​ക ബൂ​ത്തു​ക​ളാ​ണ് ത​യാ​റാ​ക്കു​ന്ന​ത്.

കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പൂ​ർ​ണ​മാ​യും പാ​ലി​ച്ചാ​ണ് ബൂ​ത്തു​ക​ളി​ലെ ഒ​രു​ക്കം പൂ​ര്‍ത്തീ​ക​രി​ക്കു​ക.ശു​ചി​ത്വ മി​ഷ​െൻറ​യും ഹ​രി​ത കേ​ര​ളം മി​ഷ​െൻറ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും നി​ര്‍ദേ​ശ പ്ര​കാ​ര​മാ​ണ് ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍, കോ​ര്‍പ​റേ​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ​െത​ര​ഞ്ഞെ​ടു​ത്ത മാ​തൃ​ക ബൂ​ത്തു​ക​ള്‍ ഹ​രി​താ​ഭ​മാ​ക്കു​ന്ന​ത്. പ്ലാ​സ്​​റ്റി​ക് ഉ​ള്‍പ്പെ​ടെ നി​രോ​ധി​ത സാ​മ​ഗ്രി​ക​ള്‍ പോ​ളി​ങ് ബൂ​ത്ത് പ​രി​സ​ര​ത്ത് ഉ​പ​യോ​ഗി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല.

ബാ​ലു​ശ്ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ കാ​വു​ന്ത​റ എ.​യു.​പി സ്‌​കൂ​ള്‍, ചേ​ള​ന്നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഇ​രു​വ​ള്ളൂ​ര്‍ ജി.​യു.​പി.​എ​സ്, കൊ​ടു​വ​ള്ളി​യി​ല്‍ ജി.​എ​ല്‍.​പി സ്‌​കൂ​ള്‍ ചെ​മ്പ്ര, കോ​ഴി​ക്കോ​ട് ഓ​ഫ്‌​ഷോ​ര്‍ സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ ബി​ല്‍ഡി​ങ്, കു​ന്ദ​മം​ഗ​ല​ത്ത് എ.​യു.​പി.​എ​സ് കു​ന്ദ​മം​ഗ​ലം, കു​ന്നു​മ്മ​ല്‍ ബ്ലോ​ക്കി​ല്‍ ജി.​യു.​പി.​എ​സ് വ​ട്ടോ​ളി, മേ​ല​ടി​യി​ല്‍ തി​ക്കോ​ടി മാ​പ്പി​ള എ​ല്‍.​പി സ്‌​കൂ​ള്‍, പ​ന്ത​ലാ​യ​നി​യി​ല്‍ ആ​ന്ത​ട്ട ജി.​യു.​പി.​എ​സ്, പേ​രാ​മ്പ്ര​യി​ല്‍ കൂ​ത്താ​ളി എ.​യു.​പി സ്‌​കൂ​ള്‍ സെ​ന്‍ട്ര​ല്‍ പാ​ര്‍ട്ട്, തോ​ട​ന്നൂ​രി​ല്‍ മാ​പ്പി​ള എ​ല്‍.​പി സ്‌​കൂ​ള്‍, തൂ​ണേ​രി​യി​ല്‍ കെ.​ആ​ര്‍.​എ​ച്ച്.​എ​സ്.​എ​സ് പു​റ​മേ​രി, വ​ട​ക​ര​യി​ല്‍ ചോ​മ്പാ​ല്‍ നോ​ര്‍ത്ത് എ​ല്‍.​പി സ്‌​കൂ​ള്‍, കോ​ഴി​ക്കോ​ട് കോ​ര്‍പ​റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ സി​വി​ല്‍ സ്​​റ്റേ​ഷ​ന്‍ എ​ല്‍.​പി സ്‌​കൂ​ള്‍ എ​ന്നി​വ​യാ​ണ് മാ​തൃ​കാ ഹ​രി​ത ബൂ​ത്തു​ക​ള്‍.

Tags:    
News Summary - green booths also ready

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.