വി​ല​ങ്ങാ​ട് ആ​ദി​വാ​സി പു​ന​ര​ധി​വാ​സ​ത്തി​ന്റെ ഭാ​ഗ​മാ​യി

നി​ർ​മി​ക്കു​ന്ന വീ​ടി​ന്റെ ഘ​ട​ന

പെട്ടിക്കടകൾപോലെ വീടുകൾ; എങ്ങനെ താമസിക്കുമെന്ന് ആദിവാസികൾ

നാ​ദാ​പു​രം: പെ​ട്ടി​ക്ക​ട​ക​ൾ​പോ​ലെ, അ​സൗ​ക​ര്യ​ങ്ങ​ളി​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന ഭ​വ​ന​പ​ദ്ധ​തി​യു​മാ​യി പു​ന​ര​ധി​വാ​സം. വി​ല​ങ്ങാ​ട്ടെ ആ​ദി​വാ​സി പു​ന​ര​ധി​വാ​സ​ത്തി​ന് നി​ർ​മി​ക്കു​ന്ന വീ​ടു​ക​ൾ​ക്കാ​ണ് പെ​ട്ടി​ക്ക​ട​ക​ൾ​പോ​ലെ വി​ചി​ത്ര​രൂ​പം. വീ​ടി​ന​ക​ത്ത് മ​നു​ഷ്യ​ജീ​വി​തം അ​സാ​ധ്യ​മെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​യി.

അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വീ​ടി​ന് ഒ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ആ​ദി​വാ​സി​ക​ൾ ഇ​ന്ന​ലെ നി​ർ​മാ​ണ സ്ഥ​ല​ത്ത് പ്ര​തി​ഷേ​ധി​ച്ചു. 600ന​ടു​ത്ത് സ്ക്വ​യ​ർ മീ​റ്റ​ർ വി​സ്തൃ​തി​യു​ള്ള വീ​ട്ടി​ലാ​ണ് നി​ല​വി​ൽ ആ​ദി​വാ​സി​ക​ൾ താ​മ​സി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഇ​വ​ർ​ക്കു​വേ​ണ്ടി പു​തു​താ​യി നി​ർ​മി​ക്കു​ന്ന വീ​ടി​ന്റെ ത​റ വി​സ്തൃ​തി 425 സ്ക്വ​യ​ർ മീ​റ്റ​ർ മാ​ത്ര​മാ​ണ്.

ഒ​രു കി​ട​പ്പു​മു​റി മാ​ത്ര​മാ​ണ് വീ​ടി​ന്. ഇ​തി​ൽ ഒ​രു ക​ട്ടി​ൽ നേ​രാം​വ​ണ്ണം ഇ​ടാ​ൻ വ​ലു​പ്പ​മി​ല്ല. വീ​ടി​ന് വ​രാ​ന്ത പേ​രി​നു​മാ​ത്രം. പാ​ച​ക മു​റി, ക​ക്കൂ​സ് എ​ന്നി​വ​യു​ടെ വ​ലു​പ്പം അ​ത്ഭു​ത​പ്പെ​ടു​ത്തും. ത​റ​യി​ൽ​നി​ന്ന് ടെ​റ​സി​ലേ​ക്കു​ള്ള ഉ​യ​രം ര​ണ്ടു​മീ​റ്റ​ർ മാ​ത്രം. ഇ​ത്ത​ര​ത്തി​ൽ ത​യാ​റാ​ക്കി​യ പ്ലാ​നി​ൽ വീ​ടു​ക​ളെ​ല്ലാം നി​ർ​മാ​ണ​ത്തി​ന്റെ അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്.

സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലി​ന​ട​ക്കം ആ​റ​ര​ക്കോ​ടി രൂ​പ ചെ​ല​വി​ട്ട്, ആ​ദി​വാ​സി ജ​ന​ത​യു​ടെ പു​ന​ര​ധി​വാ​സം ല​ക്ഷ്യ​മി​ട്ട് വി​ല​ങ്ങാ​ടി​ന​ടു​ത്ത് പു​രോ​ഗ​മി​ക്കു​ന്ന പു​ന​ര​ധി​വാ​സ ഭൂ​മി​യി​ലെ കാ​ഴ്ച​ക​ൾ ആ​രെ​യും അ​തി​ശ​യി​പ്പി​ക്കും. ഓ​രോ കു​ടും​ബ​ത്തി​നും പ​ത്തു​ല​ക്ഷം രൂ​പ​യാ​ണ് സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച​ത്.

ആ​റു​ല​ക്ഷം സ്ഥ​ലം വാ​ങ്ങാ​നാ​യി​രു​ന്നു. ബാ​ക്കി നാ​ലു ല​ക്ഷം രൂ​പ​യും ആ​ദി​വാ​സി ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​നി​ന്ന് ര​ണ്ടു ല​ക്ഷ​വും കോ​ഓ​പ​റേ​റ്റി​വ് ഫ​ണ്ട് വ​ക ഒ​ന്ന​ര ല​ക്ഷ​വും അ​ട​ക്കം ഏ​ഴ​ര ല​ക്ഷം രൂ​പ​യാ​ണ് ഒ​രു വീ​ടി​ന് അ​നു​വ​ദി​ച്ച​ത്.

2019ലെ ​പ്ര​ള​യ​ത്തി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും സു​ര​ക്ഷി​ത​ത്വം ന​ഷ്ട​മാ​യ വി​ല​ങ്ങാ​ട് അ​ടു​പ്പി​ൽ കോ​ള​നി​യി​ലെ 65 കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​നാ​ണ് ജി​ല്ല ഭ​ര​ണ​കൂ​ടം പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. ദു​ര​ന്ത​നി​വാ​ര​ണ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് വീ​ടൊ​രു​ക്കാ​ൻ ഉ​രു​ട്ടി റോ​ഡ​രി​കി​ലും പ​യ​നം​കൂ​ട്ട​ത്തു​മാ​യി ര​ണ്ട് പ്ലോ​ട്ടു​ക​ളി​ലാ​യി പ​ന്ത്ര​ണ്ട​ര ഏ​ക്ക​ര്‍ സ്ഥ​ല​മാ​ണ് തി​ര​ഞ്ഞെ​ടു​ത്ത​ത്.

നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന സ​മ​യ​ത്ത്, പെ​യി​ന്റ​ടി​ച്ച മ​നോ​ഹ​ര​മാ​യ വീ​ടി​ന്റെ ചി​ത്രം കാ​ണി​ച്ച് ക​ബ​ളി​പ്പി​ച്ച​താ​യും നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​മ്പോ​ഴാ​ണ് ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട വി​വ​രം ബോ​ധ്യ​മാ​കു​ന്ന​തെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.

ഈ ​നി​ല​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​ൽ ഈ ​വീ​ട്ടി​ൽ എ​ങ്ങ​നെ താ​മ​സി​ക്കു​മെ​ന്ന ചോ​ദ്യ​മാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ ആ​ദി​വാ​സി​ക​ൾ ചോ​ദി​ക്കു​ന്ന​ത്. പു​ന​ര​ധി​വാ​സം പ്ര​തീ​ക്ഷി​ച്ച് നി​ല​വി​ലെ താ​മ​സ സ്ഥ​ല​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ത്ത​തു​കാ​ര​ണം പ​ഴ​യ വീ​ടു​ക​ൾ മു​ഴു​വ​ൻ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്.

ഇ​തി​നി​ട​യി​ലാ​ണ് നി​ർ​മാ​ണ​ത്തി​ന്റെ പ്രാ​രം​ഭ ഘ​ട്ട​ത്തി​ൽ​ത്ത​ന്നെ ആ​ദി​വാ​സി​ക​ളു​ടെ സ്വ​പ്ന​പ​ദ്ധ​തി​ക്കു​മേ​ൽ ക​രി​നി​ഴ​ൽ വീ​ഴ്ത്തി​യി​രി​ക്കു​ന്ന​ത്. വി​ല​ങ്ങാ​ട് പു​ന​ര​ധി​വാ​സം മ​റ്റൊ​രു ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ ആ​ദി​വാ​സി പ​ദ്ധ​തി​യാ​യി മാ​റു​മോ എ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

Tags:    
News Summary - Houses like box stores- How will the tribals live

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.