കു​ന്ദ​മം​ഗ​ലം: ജ​ല​വി​ഭ​വ വി​ക​സ​ന വി​നി​യോ​ഗ കേ​ന്ദ്ര​ത്തി​ന് (സി.​ഡ​ബ്ല്യു.​ആ​ർ.​ഡി.​എം) മി​ക​വി​ന്റെ അം​ഗീ​കാ​ര​മാ​യ ഐ.​എ​സ്.​ഒ 9001-2015 സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ല​ഭി​ച്ചു. 1978ൽ ​സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ കീ​ഴി​ൽ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​മാ​യി ആ​രം​ഭി​ച്ച സി.​ഡ​ബ്ല്യു.​ആ​ർ.​ഡി.​എം പി​ന്നീ​ട് കേ​ര​ള ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ൺ​സി​ലി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലേ​ക്ക് മാ​റി പ്ര​വ​ർ​ത്ത​നം തു​ട​ർ​ന്നു​വ​രു​ന്നു. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഐ.​എ​സ്.​ഒ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​ത് അ​പൂ​ർ​വ​മാ​ണ്.

കോ​ഴി​ക്കോ​ട്ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ലും കേ​ര​ള ശാ​സ്ത്ര സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ൺ​സി​ൽ സ്ഥാ​പ​ന​ങ്ങ​ളി​ലും ഈ ​അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന ആ​ദ്യ സ്ഥാ​പ​ന​മാ​ണ് സി.​ഡ​ബ്ല്യു.​ആ​ർ.​ഡി.​എം.

കേ​ര​ള​ത്തി​ന്റെ വൈ​വി​ധ്യ​മാ​ർ​ന്ന ഭൂ​പ്ര​കൃ​തി​ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ ജ​ല ശാ​സ്ത്ര പ​ഠ​ന​ങ്ങ​ളും ജ​ല​പ​രി​പാ​ല​ന രീ​തി​ക​ളും ആ​വി​ഷ്ക​രി​ക്കു​ന്ന​തി​ൽ സി.​ഡ​ബ്ല്യു.​ആ​ർ.​ഡി.​എം ഗ​ണ്യ​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്.

1992 ൽ ​അം​ഗീ​ക​രി​ച്ച ജ​ല​ന​യം രൂ​പ​വ​ത്ക​രി​ക്കു​ന്ന​തി​ൽ മു​ഖ്യ​പ​ങ്ക് വ​ഹി​ച്ചി​ട്ടു​ണ്ട്. സ​ർ​ക്കാ​ർ, സ​ർ​ക്കാ​റി​ത​ര ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ക്കാ​യി നി​ര​വ​ധി പ​രി​ശീ​ല​ന അ​വ​ബോ​ധ​ന പ​രി​പാ​ടി​ക​ളും ഈ ​സ്ഥാ​പ​നം ന​ട​ത്തി​വ​രു​ന്നു. ജ​ല​വി​ഭ​വ സാ​ങ്കേ​തി​ക വി​ദ്യ, ജ​ല​ശാ​സ്ത്രം, ഭൂ​ഗ​ർ​ഭ​ജ​ല ശാ​സ്ത്രം, പ​രി​സ്ഥി​തി ശാ​സ്ത്രം - സാ​ങ്കേ​തി​ക വി​ദ്യ, കാ​ർ​ഷി​ക ശാ​സ്ത്ര -സാ​ങ്കേ​തി​ക​വി​ദ്യ, ജൈ​വ വൈ​വി​ധ്യം, ര​സ​ത​ന്ത്രം, കാ​ലാ​വ​സ്ഥ ശാ​സ്ത്രം, സാ​മൂ​ഹി​ക ശാ​സ്ത്രം തു​ട​ങ്ങി വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​രാ​യ 36 ശാ​സ്ത്ര​ജ്ഞ​ർ ഇ​വി​ടെ യോ​ജി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. യു.​എ​ൻ.​ഡി.​പി യു​നി​സെ​ഫ്, യു.​എ​ൻ.​ഇ.​പി, ഐ.​എ.​ഇ.​എ, വേ​ൾ​ഡ് ബാ​ങ്ക് 1 വെ​റ്റ്ലാ​ൻ​ഡ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ബ്രി​ട്ടീ​ഷ് ജി​യോ​ളി​ക്ക​ൽ സ​ർ​വേ, യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ തു​ട​ങ്ങി നി​ര​വ​ധി അ​ന്ത​ർ​ദേ​ശീ​യ ഏ​ജ​ൻ​സി​ക​ളു​മാ​യി യോ​ജി​ച്ച് ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. ഇ​വി​ട​ത്തെ ജ​ല ഗു​ണ​നി​ല​വാ​ര ല​ബോ​റ​ട്ട​റി നാ​ഷ​ന​ൽ അ​ക്ര​ഡി​റ്റേ​ഷ​ൻ ബോ​ർ​ഡ് ഫോ​ർ ടെ​സ്റ്റി​ങ് ആ​ൻ​ഡ് കാ​ലി​​ബ്രേ​ഷ​ൻ (എ​ൻ.​എ.​ബി.​എ​ൽ) അം​ഗീ​കാ​രം നേ​ടി​യ​താ​ണ്. ഐ​സോ​ടോ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ജ​ല ഗ​വേ​ഷ​ണ​ത്തി​നാ​യി നാ​ഷ​ന​ൽ ഐ​സോ​ടോ​പ് ല​ബോ​റ​ട്ട​റി​യും കേ​ര​ള​ത്തി​ന്റെ പ​ര​മ്പ​രാ​ഗ​ത ജ​ല സം​ര​ക്ഷ​ണ പ​രി​പാ​ല​ന രീ​തി​ക​ളും ന​മ്മു​ടെ നാ​ടി​ന്റെ ജ​ല പാ​ര​മ്പ​ര്യ​വും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ജ​ല പൈ​തൃ​ക മ്യൂ​സി​യ​വും വി​വി​ധ വി​ഷ​യ​ങ്ങ​ൾ പ്ര​തി​പാ​ദി​ക്കു​ന്ന പ​തി​നാ​യി​ര​ത്തി​ല​ധി​കം പു​സ്ത​ക​ങ്ങ​ൾ ല​ഭ്യ​മാ​യ ലൈ​ബ്ര​റി​യും ഈ ​സ്ഥാ​പ​ന​ത്തി​ന്റെ പ്ര​ധാ​ന ആ​ക​ർ​ഷ​ക​ങ്ങ​ളാ​ണ്.

ക​ണ്ണൂ​ർ, കാ​ലി​ക്ക​റ്റ്, കു​സാ​റ്റ് തു​ട​ങ്ങി നി​ര​വ​ധി സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ അം​ഗീ​കൃ​ത ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​ണ് സി.​ഡ​ബ്ല്യു.​ആ​ർ.​ഡി.​എം. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​പ​കേ​ന്ദ്ര​ങ്ങ​ളു​ണ്ട്.

Tags:    
News Summary - ISO Accreditation for Water Resources Development and Utilization Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.