നോളജ് ഇക്കണോമി മിഷൻ; തൊഴിലന്വേഷകരുടെ വിവരശേഖരണം തുടങ്ങി

കോ​ഴി​ക്കോ​ട്​: മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി​ക്ക​നു​യോ​ജ്യ​മാ​യ തൊ​ഴി​ൽ ല​ഭ്യ​മാ​ക്കാ​ൻ ആ​രം​ഭി​ച്ച നോ​ള​ജ് ഇ​ക്ക​ണോ​മി മി​ഷ​ന്‍റെ 'എ​ന്‍റെ തൊ​ഴി​ല്‍, എ​ന്‍റെ അ​ഭി​മാ​നം' കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യു​ള്ള തൊ​ഴി​ല​ന്വേ​ഷ​ക​രു​ടെ വി​വ​ര​ശേ​ഖ​ര​ണം (പ്രൊ​ഫൈ​ലി​ങ്) ജി​ല്ല​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു.

ഒ​രു വാ​ര്‍ഡി​ല്‍നി​ന്ന് ഒ​രാ​ള്‍ വീ​തം എ​ന്ന​ക​ണ​ക്കി​ല്‍ കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ വ​നി​ത​ക​ളാ​ണ് പ്രൊ​ഫൈ​ലി​ങ്ങി​ന് നേ​തൃ​ത്വം ന​ല്‍കു​ന്ന​ത്. വാ​ര്‍ഡ്ത​ല കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി​യാ​ണ് ര​ജി​സ്ട്രേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍ത്ത​നം ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.

തൊ​ഴി​ല്‍ദാ​താ​ക്ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്ഫോ​മി​ല്‍ (ഡി​ജി​റ്റ​ര്‍ വ​ര്‍ക്ക്ഫോ​ഴ്സ് മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം-​ഡി.​ഡ​ബ്ല്യൂ.​എം.​എ​സ്) തൊ​ഴി​ല​ന്വേ​ഷ​ക​നെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ അ​വ​രു​ടെ മൊ​ബൈ​ല്‍ വ​ഴി ര​ജി​സ്റ്റ​ര്‍ ചെ​യ്യും.

കേ​ര​ള നോ​ള​ജ് ഇ​ക്ക​ണോ​മി മി​ഷ​ന്‍ വി​ക​സി​പ്പി​ച്ച മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ മു​ഖേ​ന​യാ​ണി​ത്. തൊ​ഴി​ല​ന്വേ​ഷ​ക​ര്‍ക്ക് ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്ഫോ​മി​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ പൂ​ര്‍ത്തി​യാ​ക്കു​ന്ന​തി​നു​ള്ള എ​ല്ലാ സാ​ങ്കേ​തി​ക സ​ഹാ​യ​വും പ്രൊ​ഫൈ​ലി​ങ് എ​ന്യൂ​മ​റേ​റ്റ​ര്‍മാ​ര്‍ ന​ല്‍കും.

പ്രൊ​ഫൈ​ലി​ങ് പൂ​ര്‍ത്തി​യാ​കു​ന്ന​തോ​ടെ തൊ​ഴി​ല​ന്വേ​ഷ​ക​ര്‍ക്ക് യോ​ഗ്യ​ത​ക്ക​നു​സ​രി​ച്ചു​ള്ള തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ അ​റി​യാ​നും അ​പേ​ക്ഷി​ക്കാ​നും ക​ഴി​യും.

ആ​ദ്യ​ഘ​ട്ട സ​ര്‍വേ​യി​ലൂ​ടെ ക​ണ്ടെ​ത്തി​യ ജി​ല്ല​യി​ലെ നാ​ലു ല​ക്ഷ​ത്തി​ൽ​പ​രം ല​ക്ഷം തൊ​ഴി​ല്‍ അ​ന്വേ​ഷ​ക​രി​ല്‍നി​ന്ന് 21നും 40​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര, ഐ.​ടി.​ഐ, ഡി​പ്ലോ​മ യോ​ഗ്യ​ത​യു​ള്ള തൊ​ഴി​ല​ന്വേ​ഷ​ക​രെ​യാ​ണ് ഇ​തി​ല്‍ ഉ​ള്‍പ്പെ​ടു​ത്തു​ന്ന​തെ​ന്ന്​ കു​ടും​ബ​ശ്രീ മി​ഷ​ൻ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ പി.​എം. ഗി​രീ​ഷ്​ പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ജൂ​ലൈ 31ന​കം പൂ​ര്‍ത്തി​യാ​ക്കും.

എ​ന്യൂ​മ​റേ​റ്റ​ര്‍മാ​രെ കൂ​ടാ​തെ പ്രൊ​ഫൈ​ലി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട സി.​ഡി.​എ​സ് ത​ല പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​നം നി​ര്‍വ​ഹി​ക്കു​ന്ന​തി​നാ​യി ഓ​രോ പ​ഞ്ചാ​യ​ത്തി​ലും ഓ​രോ ക​മ്യൂ​ണി​റ്റി അം​ബാ​സ​ഡ​റെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. തൊ​ഴി​ല​ന്വേ​ഷ​ക​രു​ടെ വി​വ​ര​ങ്ങ​ള്‍ ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്ഫോ​മി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു എ​ന്നു​റ​പ്പാ​ക്കാ​നു​ള്ള ചു​മ​ത​ല ക​മ്യൂ​ണി​റ്റി അം​ബാ​സ​ഡ​ര്‍ക്കാ​ണ്. വി​കേ​ന്ദ്രീ​കൃ​ത തൊ​ഴി​ല്‍ മാ​തൃ​ക പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, പു​തു​ത​ല​മു​റ തൊ​ഴി​ലു​ക​ള്‍ അ​ഭ്യ​സ്ത​വി​ദ്യ​രാ​യ​വ​ര്‍ക്ക് ല​ഭ്യ​മാ​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ്​ സ​ര്‍ക്കാ​ര്‍ നോ​ള​ജ് ഇ​ക്ക​ണോ​മി മി​ഷ​ൻ രൂ​പ​വ​ത്​​ക​രി​ച്ച​ത്‍.

കേ​ര​ള ഡെ​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ്​ ഇ​ന്ന​വേ​ഷ​ന്‍ സ്ട്രാ​റ്റ​ജി കൗ​ണ്‍സി​ലി​നാ​ണ് ഇ​തി​ന്‍റെ നി​ര്‍വ​ഹ​ണ​ച്ചു​മ​ത​ല.

Tags:    
News Summary - Knowledge Economy Mission; Data collection of job seekers has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.