കൊടുവള്ളി: ജോയന്റ് ആർ.ടി.ഒക്ക് കീഴിൽ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന വിദ്യാർഥികൾക്ക് ലേണിങ് ടെസ്റ്റിന് ശേഷം നടത്തേണ്ട പ്രീ ലേണേഴ്സ് ക്ലാസ് അവതാളത്തിലെന്ന് പരാതി.
പഠിതാക്കളെ സൗകര്യപ്രദമായ രീതിയിൽ ഇരുത്തി ക്ലാസ് നൽകുന്നതിന് സൗകര്യങ്ങൾ ഇല്ലാത്തതിനാൽ ടെസ്റ്റ് ഗ്രൗണ്ടിലും മറ്റും വെയിലത്തും മഴയത്തും നിന്നുകൊണ്ട് ക്ലാസുകൾ നടത്തേണ്ട സ്ഥിതിയാണ്.
സ്ഥലസൗകര്യമില്ലാത്തതിനാൽ മൂന്നു മണിക്കൂറെങ്കിലും മിനിമം നടത്തേണ്ട ക്ലാസ് ഉദ്യോഗസ്ഥർ 15-20 മിനിറ്റിലേക്ക് ചുരുക്കാൻ നിർബന്ധിതരാവുകയാണ്. മുക്കത്തും തിരുവമ്പാടിയിലും സംവിധാനമായെങ്കിലും കൊടുവള്ളി ഭാഗത്തുള്ളവർക്കാണ് സ്ഥലസൗകര്യം പ്രശ്നമായിട്ടുള്ളത്.
നേരത്തേ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ മിനി കോൺഫറൻസ് ഹാളിൽ വെച്ചായിരുന്നു ക്ലാസ് നടന്നുവന്നിരുന്നത്. ഹാൾ ബ്ലോക്ക് പഞ്ചായത്തിന്റെ ആവശ്യങ്ങൾക്കുതന്നെ വേണ്ടി വരുന്നതിനാൽ പിന്നീട് അനുമതി നിഷേധിക്കുകയായിരുന്നു. പിന്നീട് നഗരസഭ ഓഡിറ്റോറിയത്തിലും കിഴക്കോത്തുള്ള സ്വകാര്യ ഹാളിലും നടത്തിയെങ്കിലും വാടക നൽകി ക്ലാസ് തുടരാൻ കഴിയാത്തതിനാൽ ഒഴിവാക്കുകയായിരുന്നെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.