കുറ്റ്യാടി: കുറ്റ്യാടി-പക്രന്തളം ചുരം റൂട്ടിൽ പൂതംപാറ പള്ളിക്കവലയിൽ ലോറി നിയന്ത്രണംവിട്ടു. ഡ്രൈവറുടെ മനഃസാന്നിധ്യം കാരണം വൻഅപകടം ഒഴിവായി.
ൈമസൂരുവിൽനിന്ന് ചരക്കു കയറ്റി കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസ് ലോറിയാണ് ചുരം ഇറങ്ങി വരുന്നതിനിടയിൽ നിയന്ത്രണംവിട്ടത്. വാഹനത്തിരക്കുള്ള റോഡിൽനിന്ന് ഡ്രൈവർ ഉടൻ പള്ളിക്കവലിയിലെ േപാക്കറ്റ് േറാഡിലെ കയറ്റത്തിലേക്ക് വണ്ടി ഇടിച്ചു കയറ്റി.
ഈ സമയം താഴെനിന്ന് നിരവധി വാഹനങ്ങൾ വരുന്നുണ്ടായിരുന്നു. ലോറി കയറ്റത്തിൽനിന്ന് പിറേകാട്ട് വയനാട് റോഡിലേക്ക് കൂപ്പുകുത്തിയെങ്കിലും പിൻഭാഗം കുത്തി നിൽക്കുകയായിരുെന്നന്ന് നാട്ടുകാർ പറഞ്ഞു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചുരം റോഡിൽ തിരക്കേറിയതോടെ അപകടം പതിവായിരിക്കുകയാണ്.
രണ്ടാഴ്ച മുമ്പ് ഒരുദിവസം നാല് വാഹനങ്ങളാണ് അപകടത്തിൽപെട്ടത്. അറ്റകുറ്റപ്പണി നടത്താത്തതിനാലും അശാസ്ത്രീയമായി നിർമിച്ച മുടിപ്പിൻ വളവുകളായതിനാലും അപകടം ഏറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.