കാ​ത്ത് ലാ​ബ് തു​റ​ക്കാ​ൻ ന​ട​പ​ടി​യി​ല്ല

കോ​ഴി​ക്കോ​ട്: ഗ​വ. ജ​ന​റ​ൽ (ബീ​ച്ച്) ആ​ശു​പ​ത്രി​യി​ലെ കാ​ത്ത് ലാ​ബ് പ്ര​വ​ർ​ത്ത​നം മു​ട​ങ്ങി​യി​ട്ട് ആ​റു മാ​സം ക​ഴി​ഞ്ഞി​ട്ടും പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​രോ ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യോ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. കാ​ത്ത് ലാ​ബി​ലേ​ക്ക് ആ​ൻ​ജി​യോ​ഗ്രാം, ആ​ൻ​ജി​യോ​പ്ലാ​സ്റ്റി എ​ന്നി​വ​ക്ക് ‌സ്റ്റെ​ന്‍റും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങി​യ ഇ​ന​ത്തി​ൽ വി​ത​ര​ണ​ക്കാ​ർ​ക്ക് ന​ൽ​കാ​നു​ള്ള കു​ടി​ശ്ശി​ക അ​നു​വ​ദി​ക്കാ​ത്തി​നാ​ൽ അ​വ​ർ വി​ത​ര​ണം നി​ർ​ത്തി​വെ​ച്ച​താ​ണ് ശ​സ്ത്ര​ക്രി​യ മു​ട​ങ്ങാ​ൻ കാ​ര​ണം. നി​ര​വ​ധി പേ​ർ​ക്ക് ചി​കി​ത്സ മു​ട​ങ്ങാ​ൻ ഇ​ട​യാ​ക്കി​യി​ട്ടും സ്ഥ​ലം എം.​എ​ൽ.​എ അ​ട​ക്ക​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്ന് പ​രാ​തി​യു​ണ്ട്.

ദു​രി​തം സാ​ധാ​ര​ണ​ക്കാ​ര​ന്

ഒ​രു മാ​സം ശ​രാ​ശ​രി 40- 50നും ​ഇ​ട​യി​ൽ ആ​ൻ​ജി​യോ​പ്ലാ​സ്റ്റി​യാ​ണ് ബീ​ച്ച് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യി​രു​ന്ന​ത്. ഇ​ത് മു​ട​ങ്ങി​യ​തോ​ടെ ജി​ല്ല​യി​ലെ തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള സാ​ധാ​ണ​ക്കാ​രാ​യ രോ​ഗി​ക​ൾ ദു​രി​ത​ത്തി​ലാ​യി. സ്വ​കാ​ര്യ ആ​ശു​പ​ത്ര​​യി​ൽ​നി​ന്ന് ശ​സ്ത്ര​ക്രി​യ ചെ​യ്യ​ണ​മെ​ങ്കി​ൽ ല​ക്ഷ​ങ്ങ​ൾ​ കൊ​ടു​ക്ക​ണം. ഇ​ത് സാ​ധാ​ര​ണ​ക്കാ​ർ​ക്ക് താ​ങ്ങാ​നാ​വി​ല്ല. എ​ല്ലാ ആ​ഴ്‌​ച​യും ചൊ​വ്വ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലാ​ണ് ഹൃ​ദ്രോ​ഗ വി​ഭാ​ഗം ഒ.​പി. പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​ൽ ആ​ൻ​ജി​യോ​ഗ്രാം ചെ​യ്യാ​നാ​യി നൂ​റി​ലേ​റെ പേ​രാ​ണ് കാ​ത്തി​രി​പ്പു പ​ട്ടി​ക​യി​ലു​ള്ള​ത്.

കാ​രു​ണ്യ ആ​രോ​ഗ്യ സു​ര​ക്ഷാ പ​ദ്ധ​തി പ്ര​കാ​രം ഹൃ​ദ്രോ​ഗ ചി​കി​ത്സ ന​ട​ത്തി​യ വ​ക​യി​ൽ സ​ർ​ക്കാ​രി​ൽ​നി​ന്ന് തു​ക ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് വി​ത​ര​ണ​ക്കാ​ർ​ക്ക് തു​ക ന​ൽ​കാ​ത്ത​ത്. ഇ​വി​ടെ കാ​ത്ത് ലാ​ബി​ന്റെ ക​ണ​ക്കു​ക​ൾ നോ​ക്കാ​ൻ ഒ​രാ​ളുണ്ടെ​ങ്കി​ലും ഫ​ണ്ട് വി​നി​യോ​ഗ​ത്തി​ന് പ്ര​ത്യേ​കം അ​ക്കൗ​ണ്ടി​ല്ല. അ​തി​നാ​ൽ ഇ​ൻ​ഷു​റ​ൻ​സി​ല​ല്ലാ​തെ പ​ണ​മ​ട​ച്ച് ഒ​രാ​ൾ ആ​ൻ​ജി​യോ​ഗ്രാം, ആ​ൻ​ജി​യോ​പ്ലാ​സ്റ്റി ചെ​യ്‌​താ​ലും ആ​ശു​പ​ത്രി​യു​ടെ പൊ​തു​വാ​യ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് ഈ ​തു​ക പോ​കു​ന്ന​ത്. ഇ​തി​നു പ​ക​രം കാ​ത്ത് ലാ​ബി​നു സ്വ​ന്ത​മാ​യി അ​ക്കൗ​ണ്ട് വേ​ണ​മെ​ന്ന ആ​വ​ശ്യം അ​ധി​കൃ​ത​ർ ഇ​തു​വ​രെ ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല.

വി​ത​ര​ണ​ക്കാ​രു​മാ​യി ച​ർ​ച്ച​യി​ല്ല

കാ​ത്ത് ലാ​ബ് മു​ട​ങ്ങി മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും സ്റ്റെ​ന്‍റ് വി​ത​ര​ണം പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന് ത​ങ്ങ​ളു​മാ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ച​ർ​ച്ച ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് വി​ത​ര​ണ​ക്കാ​ർ പ​റ​ഞ്ഞു. ഏ​പ്രി​ൽ ഒ​ന്നു മു​ത​ലാ​ണ് വി​ത​ര​ണ​ക്കാ​ർ സ്റ്റെ​ന്‍റ് അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം നി​ർ​ത്തി​യ​ത്. പി​ന്നീ​ട് ഉ​ണ്ടാ​യി​രു​ന്ന ‌സ്റ്റോ​ക്ക് ഉ​പ​യോ​ഗി​ച്ച് മാ​സ​ത്തി​ൽ ഒ​ന്നോ ര​ണ്ടോ ആ​ൻ​ജി​യോ ഗ്രാം ​ന​ട​ത്തി കാ​ത്ത് ലാ​ബ് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കു​ക​യാ​യി​രു​ന്നു അ​ധി​കൃ​ത​ർ. എ​ന്നാ​ൽ, ര​ണ്ടു​മാ​സം മു​മ്പ് ഇ​തും നി​ല​ച്ചു. ഇ​തോ​ടെ കാ​ത്ത് ലാ​ബ് പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യും നി​ർ​ത്തി. ഇ​പ്പോ​ൾ തീ​യ​തി കൊ​ടു​ക്കു​ന്നു​മി​ല്ല. ക​ഴി​ഞ്ഞ മാ​ർ​ച്ച് 31വ​രെ മൂ​ന്നേ​കാ​ൽ കോ​ടി​യോ​ളം രൂ​പ​യാ​ണ് വി​ത​ര​ണ​ക്കാ​ർ​ക്ക് ന​ൽ​കാ​നു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 1.75 കോ​ടി വി​ത​ര​ണ​ക്കാ​ർ​ക്ക് ന​ൽ​കി. ബാ​ക്കി ഒ​ന്ന​ര​ക്കോ​ടി​യാ​ണ് ഇ​നി ന​ൽ​കാ​നു​ള്ള​ത്. എ​ന്നാ​ൽ, കു​ടി​ശ്ശി​ക ന​ൽ​കി​ത്തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ൽ വി​ത​ര​ണ​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി കാ​ത്ത് പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​രോ, വി​ക​സ​ന സ​മി​തി​യെ ത​യാ​റാ​വു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം.

Tags:    
News Summary - No action has been taken to open a cath lab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.