കോഴിക്കോട്: പുരാവസ്തു തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മുന്‍ ഡി.ജി.പി ലോക്നാഥ് ബഹ്റക്കെതിരെ പരോക്ഷ വിമര്‍ശനവുമായി പൊലീസുകാരെൻറ ഫേസ്ബുക് പോസ്റ്റ്. മോൻസൺ മാവുങ്കലിെൻറ വീട്ടിലെത്തിയ പ്രമുഖര്‍ കോടികള്‍ കൊണ്ടുപോയിട്ടുണ്ടാവുമെന്ന് സൂചന നല്‍കിയാണ് സിറ്റിയിലെ സിവില്‍ പൊലീസ് ഓഫിസറായ ഉമേഷ് വള്ളിക്കുന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
'കനകസിംഹാസനത്തില്‍ ഞെളിഞ്ഞിരുന്ന ശുനകന്മാരെ കേവലം മണ്ടന്മാരാക്കി ചിത്രീകരിച്ച് ഇതൊരു കോമഡി ഷോ ആക്കി അവസാനിപ്പിക്കാനാണ് സാധ്യത. പക്ഷേ, ആ ശുനകന്മാരിലെ ചില വേന്ദ്രന്മാര് കമഴ്ന്നു വീണാല്‍ കോടികള്‍ കൊണ്ടു പൊങ്ങുന്നവരാണെന്നും ഒന്നും കാണാതെ കുനിഞ്ഞ് നിന്നു കൊടുക്കുന്നവരല്ലെന്നും നമുക്കറിയാം.
ആ ഇലനക്കികളെയും അവരുടെ കിറിനക്കികളെയും പോറ്റാന്‍ കപ്പം കൊടുക്കേണ്ടി വരുന്ന നമ്മളാണ് ശരിക്കും മണ്ടന്മാര്. കനകസിംഹാസനത്തിലിരിപ്പവര് ശുനകനോ ശുംഭനോ എന്നന്തംവിടുന്ന മണ്ടന്മാര്' എന്നാണ് ഉമേഷിെൻറ പോസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.