കോ​ഴി​ക്കോ​ട്-​മെ​ഡി​ക്ക​ൽ കോ​ള​ജ് ബൈ​പാ​സ് റോ​ഡി​ൽ അ​പ​ക​ടം വ​രു​ത്തി​വെ​ക്കു​ന്ന കു​ഴി

നടുറോഡിലെ കുഴി; അപകടം തുടർക്കഥയാകുന്നു

വെ​ള്ളി​മാ​ടു​കു​ന്ന്: കോ​ഴി​ക്കോ​ട്-​മെ​ഡി​ക്ക​ൽ കോ​ള​ജ് ബൈ​പാ​സ് റോ​ഡി​ൽ അ​പ​ക​ടം വ​രു​ത്തി​വെ​ച്ച് കു​ഴി. ആ​റു മാ​സ​ത്തോ​ള​മാ​യി റോ​ഡി​ന്റെ മ​ധ്യ​ഭാ​ഗ​ത്താ​യു​ള്ള കു​ഴി നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്കാ​ണ് അ​പ​ക​ടം വ​രു​ത്തി​വെ​ക്കു​ന്ന​ത്. ബോ​ർ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും വേ​ഗ​ത്തി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​ടു​ത്തെ​ത്തു​മ്പോ​ഴേ കു​ഴി ശ്ര​ദ്ധ​യി​ൽ​പെ​ടു​ന്നു​ള്ളൂ.

വെ​ള്ളി​മാ​ടു​കു​ന്ന് ജ​ങ്ഷ​നി​ൽ​നി​ന്ന് 300 മീ​റ്റ​ർ താ​ഴെ ഇ​റ​ക്ക​ഭാ​ഗ​ത്താ​ണ് റോ​ഡി​ന് ന​ടു​വി​ൽ കു​ഴി​യെ​ടു​ത്ത​ത്. രാ​ത്രി​യി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ള​ട​ക്കം ഏ​റെ​യും അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത് പ​തി​വാ​ണ്. അ​ധി​കൃ​ത​രെ വി​ളി​ച്ച് പ​രാ​തി പ​റ​യു​മ്പോ​ൾ ഉ​ട​നെ ശ​രി​യാ​ക്കു​മെ​ന്ന മ​റു​പ​ടി​യാ​ണ് ന​ൽ​കു​ന്ന​ത്. ഒ​രു ത​വ​ണ കു​ഴി നി​ക​ത്തി​യെ​ങ്കി​ലും വീ​ണ്ടും പ​ഴ​യ സ്ഥി​തി​യി​ലാ​യി. കു​ഴി​യി​ൽ വെ​ള്ളം നി​റ​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.

Tags:    
News Summary - pothole in the middle of the road- accidents are common

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.