കോഴിക്കോട്: വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തിയ പ്രവീൺ കുമാറിന് ഇനിയുള്ളത് ഭാരിച്ച ഉത്തരവാദിത്തം. 15 വർഷമായി എം.എൽ.എയില്ലാത്ത ജില്ലയിൽ കോൺഗ്രസിനെ പഴയ പ്രസരിപ്പിലേക്ക് തിരിച്ചുകൊണ്ടുവരുകയാണ് വലിയ വെല്ലുവിളി. മൂന്നു പതിറ്റാണ്ടായി പൊതുരംഗത്ത് സജീവമാണ് പ്രവീൺ കുമാർ.
വർഷങ്ങളുടെ ഇടവേളക്ക് ശേഷം ജില്ല കോൺഗ്രസ് നേതൃത്വത്തിലേക്ക് ഐ ഗ്രൂപ്പുകാരെനത്തുന്നുവെന്ന പ്രത്യേകതയുണ്ട്. കെ. മുരളീധരെൻറയും എ ഗ്രൂപ്പുകാരായ എം.കെ. രാഘവൻ എം.പിയുടെയും െക.പി.സി.സി വർക്കിങ് പ്രസിഡൻറ് ടി. സിദ്ദീഖിെൻറയും പിന്തുണ പ്രവീണിന് ഗുണമായി. െകായിലാണ്ടി കീഴരിയൂരില്‍ പരേതരായ ചേലോട്ട് കേശവന് നായര്‍-കൊടോളി ശാന്തകുമാരിയമ്മ ദമ്പതികളുടെ മകനാണ്. െക.എസ്.യുവിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കമിട്ടത്. തുടർന്ന് യൂത്ത് കോൺഗ്രസിലും കോൺഗ്രസിലും സംസ്ഥാന ഭാരവാഹി പദവികൾ വഹിച്ച പ്രവീൺ കുമാർ രണ്ട് വട്ടം നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിച്ചു.
1989 ല്‍ കെ.എസ്.യു കൊയിലാണ്ടി താലൂക്ക് സെക്രട്ടറിയായ പ്രവീൺ അതേവർഷം കാലിക്കറ്റ് സര്‍വകലാശാല യു. യു.സിയായി. അടുത്ത വർഷം താലൂക്ക് ജനറല്‍ സെക്രട്ടറിയായി. 1991 സർവകലാശാല സ്റ്റുഡൻറ്സ് കൗണ്‍സില്‍ സെക്രട്ടറിയായി. 1992-2002 കാലത്ത് കെ.എസ്.യു ജില്ല സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പദവികളിലിരുന്നു. പിന്നീട് െക.പി.സി.സി സെക്രട്ടറിയായി. നിലവിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയാണ്.അഭിഭാഷകന്, പൊതുപ്രവര്ത്തകന്, സഹകാരി, സംഘാടകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ്. എല്‍.എല്‍.ബി, എല്‍.എല്‍.എം, പബ്ലിക്ക് റിലേഷന്‍സില്‍ പി.ജി ഡിപ്ലോമ എന്നീ നിലകളില്‍ ബിരുദങ്ങളുണ്ട്. പഴശ്ശിരാജ യൂനിവേഴ്സല്‍ പബ്ലിക് സ്കൂള്‍ ചെയര്മാന്, കാലിക്കറ്റ് ബ്ലഡ് ഡോണേഴ്സ് ഫോറം പ്രസിഡൻറ്, രാജീവ് ഗാന്ധി വെല്‍ഫെയര്‍ അസോസിയേഷന് പ്രസിഡൻറ്, ഇന്ദിരാജി ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡൻറ്, ലീഡര്‍ കെ. കരുണാകരന് സ്റ്റഡി സെൻററിെൻറ ജനറല്‍ സെക്രട്ടറി, കെ. കരുണാകരന് അനുസ്മരണ സമിതി സെക്രട്ടറി എന്നീ പദവികൾ വഹിച്ചു. ഭാര്യ: ബിജില (തിരുവങ്ങൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക). മകന്: ദേവദത്തന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.