വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് സ​മ​ഗ്ര സു​ര​ക്ഷ

കോ​ഴി​ക്കോ​ട്: വി​ദ്യാ​ല​യ​ങ്ങ​ൾ ഇ​നി കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​കും. ചു​റ്റു​മ​തി​ലു​ക​ളി​ല്ലാ​​തെ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ​ക്കും അ​ല​ഞ്ഞു​തി​രി​ഞ്ഞു​ന​ട​ക്കു​ന്ന നാ​യ്ക്ക​ൾ​ക്കും രാ​ത്രി താ​വ​ള​മാ​കു​ന്ന ദു​ര​വ​സ്ഥ​യി​ൽ​നി​ന്ന് വി​ദ്യാ​ല​യ​ങ്ങ​ൾ ര​ക്ഷ​പ്പെ​ടും.

സ​മ​ഗ്ര​ശി​ക്ഷ പ​ദ്ധ​തി​യി​ൽ ജി​ല്ല​യി​ലെ 69 സ്കൂ​ളു​ക​ൾ​ക്ക് സു​ര​ക്ഷ ക​വ​ച​മൊ​രു​ങ്ങു​ന്നു. ചു​റ്റു​മ​തി​ലും ഗേ​റ്റും സ്ഥാ​പി​ച്ച് വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് സു​ര​ക്ഷ​യൊ​രു​ക്കാ​നാ​ണ് പ​ദ്ധ​തി.

അ​ഞ്ച​ര​ക്കോ​ടി​യാ​ണ് ഇ​തി​നാ​യി സ​മ​ഗ്ര ശി​ക്ഷ​യി​ൽ വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. വി​വി​ധ ​ബ്ലോ​ക്ക് റി​സോ​ഴ്സ് സെ​ന്റ​റു​ക​ളി​ലെ (ബി.​ആ​ർ.​സി) വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കാ​ണ് സു​ര​ക്ഷ​യൊ​രു​ങ്ങു​ന്ന​ത്. ഇ​തി​ൽ അ​ധി​ക​വും പ്രൈ​മ​റി സ്കൂ​ളു​ക​ളാ​ണ്. മാ​വൂ​ർ ബി.​ആ​ർ.​സി​ക്കു​കീ​ഴി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദ്യാ​ല​യ​ങ്ങ​ൾ. 13 സ്കൂ​ളു​ക​ളാ​ണ് മാ​വൂ​ർ ബി.​ആ​ർ.​സി​യി​ൽ തി​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.

കോ​ഴി​ക്കോ​ട് ന​ഗ​ര​പ​രി​ധി​യി​ൽ ര​ണ്ട് ബി.​ആ​ർ.​സി​ക​ളി​ലാ​യി 13 സ്കൂ​ളു​ക​ൾ തി​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. ജി.​എ​ഫ്.​എ​ൽ.​പി.​എ​സ് ന​ടു​വ​ട്ടം, ജി.​എ​ച്ച്.​എ​സ്.​എ​സ് ബേ​പ്പൂ​ർ, ഗ​വ. ഗ​ണ​പ​ത് ബോ​യ്സ് എ​ച്ച്.​എ​സ് ചാ​ല​പ്പു​റം, ജി.​ജി.​യു.​പി.​എ​സ് പൊ​ക്കു​ന്ന്, ജി.​യു.​പി.​എ​സ് ക​ല്ലാ​യി, പാ​ലാ​ട്ട് ഗ​വ. യു.​പി.​എ​സ്, ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് മീ​ഞ്ച​ന്ത.

ജി.​ജി.​എ​ച്ച്.​എ​സ്.​എ​സ് ക​ല്ലാ​യി, എ​ൻ.​ജി.​ഒ ക്വാ​ർ​ട്ടേ​ഴ്സ് ജി.​എ​ച്ച്.​എ​സ്.​എ​സ്, ജി.​യു.​പി.​എ​സ് മ​ലാ​പ്പ​റ​മ്പ്, ജി.​എം.​യു.​പി.​എ​സ് വെ​ള്ള​യി​ൽ വെ​സ്റ്റ്, ജി.​എ​ൽ.​പി.​എ​സ് തോ​പ്പ​യി​ൽ എ​ന്നീ സ്കൂ​ളു​ക​ൾ​ക്കാ​ണ് ചു​റ്റു​മ​തി​ലും ഗേ​റ്റും സ്ഥാ​പി​ച്ച് സു​ര​ക്ഷ​യൊ​രു​ക്കു​ക.

മി​ക്ക ഹൈ​സ്കൂ​ളു​ക​ൾ​ക്കും ചു​റ്റു​മ​തി​ലും ഗേ​റ്റു​ക​ളു​മു​ണ്ട്. ചി​ല സ്കൂ​ളു​ക​ൾ​ക്ക് പി.​ടി.​എ മു​ൻ​കൈ​യെ​ടു​ത്ത് രാ​ത്രി കാ​വ​ലും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, എ​ൽ.​പി സ്കൂ​ളു​ക​ളു​ടെ നി​ല പ​ല​യി​ട​ത്തും പ​രി​താ​പ​ക​ര​മാ​ണ്. രാ​ത്രി കാ​ല​ങ്ങ​ളി​ൽ മ​ദ്യ​പ​രു​ടെ​യും സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ​യും താ​വ​ള​മാ​യി സ്കൂ​ളു​ക​ൾ മാ​റു​ന്ന​താ​യി പ​രാ​തി​യു​ണ്ട്.

അ​തി​നു പു​റ​മെ​യാ​ണ് തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം. രാ​വി​ലെ കു​ട്ടി​ക​ൾ സ്കൂ​ളി​ലെ​ത്തു​മ്പോ​ൾ തെ​രു​വു​നാ​യ്ക്ക​ളാ​കും സ്വീ​ക​രി​ക്കു​ക. ഈ ​പ​രാ​തി​ക​ൾ രൂ​ക്ഷ​മാ​യ​പ്പോ​ഴാ​ണ് അ​ടി​യ​ന്ത​ര​മാ​യി അ​ഞ്ച​ര​ക്കോ​ടി അ​നു​വ​ദി​ച്ച് സു​ര​ക്ഷ​യൊ​രു​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ജി​ല്ല പ്രോ​ജ​ക്ട് കോ ​ഓ​ഡി​നേ​റ്റ​ർ ഡോ. ​എ.​കെ. അ​ബ്ദു​ൽ ഹ​ക്കീം പ​റ​ഞ്ഞു.

Tags:    
News Summary - providing security for schools

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.