കുറ്റ്യാടി : കാട്ടുപന്നി ശല്യം രൂക്ഷമായ പൂതംപാറയിൽ ഒരാൾക്ക് കുത്തേറ്റു. പൂതംപാറ മൂക്കുമുറിയൻമലയിൽ ഒന്നാംവളവിൽ മുന്നൂറ്റോഴത്തിൽരാധാകൃഷ്ണനെയാണ് (50 ) സാരമായ പരിക്കുകളോടെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഞായറാഴ്ച വൈകീട്ട് മൂന്നു മണിക്ക് വീട്ടുമുറ്റത്തെത്തിയ പന്നിയാണ് ഇയാളെ ആക്രമിച്ച് പരുക്കേൽപിച്ചത്. മലയോര മേഖലയിലെ ജനങ്ങൾ ഇതോടെ ഭീതിയിലായി. കാർഷിക വിളകൾ വ്യാപകമായി പന്നികൾ നശിപ്പിക്കുന്നതിന് പുറമെയാണ് ആളുകളെ ആക്രമിക്കാനും തുടങ്ങിയത്.
കഴിഞ്ഞവർഷം ചൂരണിയിലെ മാനാടി ബിജുവിനെ പന്നി കുത്തി പരിക്കേൽപ്പിച്ചിരുന്നു. ചൂരണി പൂതംപാറ ഭാഗങ്ങളിൽ നിരവധി പേരുടെ വിളകൾ നശിപ്പിക്കുന്നുണ്ട്. പക്രന്തളം വനത്തിൽനിന്നാണ് പന്നികൾ വരുന്നതെന്ന് കർഷകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.