കോഴിക്കോട്: ഇടനിലക്കാർക്ക് വിൽപനക്കായി കൊണ്ടുവന്ന കഞ്ചാവുമായി കണ്ണൂർ സ്വദേശികളായ രണ്ടു യുവാക്കളെ ടൗൺ പൊലീസും ജില്ലാ ആൻറി നാർകോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ് ) ചേർന്ന് പിടികൂടി. പട്ടാന്നൂർ അശ്വന്ത് (21), മുഹമ്മദ് നബീൽ (20) എന്നിവരെയാണ് സി.എച്ച് ഫ്ലൈ ഓവറിനടുത്തെ ലോഡ്ജിൽവെച്ച് 10.700 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയത്.
ജില്ലയിലെ കോളജിൽനിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക് കഴിഞ്ഞു പോയവരാണ് പിടിയിലായവർ. പഠനകാലത്തുള്ള ബന്ധം ഉപയോഗിച്ചാണ് ഇവർ ജില്ലയിലെ ചില്ലറ കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ച് നൽകുന്നത്. ചില്ലറ മാർക്കറ്റിൽ ലക്ഷങ്ങൾ വിലമതിക്കുന്ന കഞ്ചാവാണ് ഇവരിൽനിന്ന് പിടികൂടിയത്.
കഴിഞ്ഞ ആഴ്ച പത്ത് കിലോഗ്രാമിലധികം കഞ്ചാവ് ഡൻസാഫ് പിടിച്ചെടുത്തിരുന്നു. പിടികൂടിയ കഞ്ചാവിെൻറ ഉറവിടത്തെ കുറിച്ചും കണ്ണികളെ കുറിച്ചു കൂടുതൽ അന്വേഷണം ടൗൺ ഇൻസ്പെക്ടർ ശ്രീഹരിയുടെ നേതൃത്വത്തിൽ നടുത്തുമെന്ന് സൗത്ത് അസിസ്റ്റൻറ് കമീഷണർ എ.വി. ജോൺ പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ്ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.