പത്തിരിപ്പാല: കനത്ത മഴയിൽ അതിർകാട് ഞാവളിൻകടവ് ഭാരതപ്പുഴ തടയണക്ക് മുകളിലൂടെ വെള്ളം കവിഞ്ഞൊഴുകിയതോടെ മേഖലയിലെ നൂറുകണക്കിന് യാത്രക്കാരുടെ കാൽനടയാത്ര മുടങ്ങി. ദിവസങ്ങളായി പെയ്ത മഴയിലാണ് തടയണയിലൂടെ വെള്ളം കര കവിഞ്ഞത്. പത്തിരിപ്പാലയിൽനിന്ന് പെരിങ്ങോട്ടുകുറിശ്ശിയിലേക്കും തിരിച്ചും യാത്രക്കാർ തടയണക്ക് മുകളിലൂടെയാണ് കാലങ്ങളായി കാൽനടയാത്ര ചെയ്തിരുന്നത്.
ഈ വഴിയുള്ള യാത്ര മുടങ്ങിയതോടെ കാൽയാത്രക്കാരും ഇരുചക്ര വാഹനയാത്രക്കാരും ദുരിതത്തിലായി. വിദ്യാർഥികളടക്കമുള്ളവർ തടയണയിലൂടെ നടന്നാണ് മറുകര എത്തിയിരുന്നത്. പുഴയിൽ വെള്ളം ഉയർന്നാൽ തോണിയായിരുന്നു ശരണം. എന്നാൽ തോണി പോലും ഇത്തവണ ഇറങ്ങിയിട്ടില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. ഇതോടെ കിലോമീറ്ററുകൾ സഞ്ചരിച്ച് ചുറ്റിവളഞ്ഞാണ് യാത്രക്കാർ എത്തിച്ചേരുന്നത്. ഭാരതപുഴക്ക് കുറുകെ മേൽപ്പാലത്തിന് പച്ചക്കൊടി ലഭിച്ചെങ്കിലും പതിനഞ്ച് വർഷമായിട്ടും റെയിൽവെ മേൽപ്പാലത്തിന്റെ തുടർ നടപടികളൊന്നും തുടങ്ങിയിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.