ഷൊർണൂർ: കുളപ്പുള്ളിയിലെ കല്യാണമണ്ഡപത്തിൽ വിവാഹസൽക്കാരത്തിൽ പങ്കെടുത്ത നൂറ്റമ്പതോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. വയറിളക്കവും ഛർദിയും പനിയുമായി ഇവർ കോഴിക്കോട്ടെയും പാലക്കാട്ടെയും വിവിധ ആശുപത്രികളിൽ ചികിത്സ തേടി. തുടർന്ന് ഷൊർണൂർ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ അന്വേഷണത്തിൽ സൽക്കാരത്തിന് ഭക്ഷണമൊരുക്കിയ കേറ്ററിങ് സ്ഥാപനത്തിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തി. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് നടന്ന സൽക്കാരത്തിലെ ഭക്ഷണസാധനങ്ങൾ കണ്ടെത്താനായിട്ടില്ല. എന്നാൽ, പഴകിയ ഐസ് കട്ടകൾ അടുക്കള ഭാഗത്ത് നടത്തിയ പരിശോധനയിൽ കണ്ടെത്തി. കൂടുതൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറിക്ക് ഷൊർണൂർ നഗരസഭ കത്ത് നൽകി. ആർക്കും സാരമായ പ്രശ്നമില്ലെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. വരനും വധുവും വരന്റെ പിതാവും അയൽവാസികളും ഭക്ഷ്യവിഷബാധയേറ്റവരിലുൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.