അടൂര്‍: പ്രവാചകനിന്ദക്കെതിരെ ഏഴംകുളം, പറക്കോട്, അടൂര്‍ മുസ്ലിം ജമാഅത്തുകളുടെ നേതൃത്വത്തില്‍ അടൂരില്‍ പ്രതിഷേധ റാലിയും യോഗവും നടത്തി. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് അടൂര്‍ ജുമാമസ്ജിദിന് മുന്നില്‍നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി കെ.എസ്.ആര്‍.ടി.സി ജങ്ഷനില്‍ സമാപിച്ചു. ഏഴംകുളം ജമാഅത്ത് പ്രസിഡന്‍റ് ഫിറോസ് ഉദ്ഘാടനം ചെയ്തു. അടൂര്‍ ടൗണ്‍ ജുമാമസ്ജിദ് ഇമാം പി.എം. അബ്ദുറഹീം മൗലവി പ്രാര്‍ഥന നടത്തി. അടൂര്‍ ഇമാം സൈനുദ്ദീന്‍ ബാഖവി മുഖ്യപ്രഭാഷണം നടത്തി. ഏഴംകുളം ഇമാം യൂസുഫ് ഖാസിമി, പറക്കോട് ഇമാം സലിം മൗലവി, അടൂര്‍ ജമാഅത്ത് പ്രസിഡന്‍റ് സലാഹുദ്ദീന്‍ കുരുന്താനത്ത്, സെക്രട്ടറി അന്‍സാരി, ഏഴംകുളം ജമാഅത്ത് സെക്രട്ടറി അല്‍ത്താഫ്, പറക്കോട് ജമാഅത്ത് പ്രസിഡന്‍റ് ഷാന്‍, സെക്രട്ടറി രാജാ കരീം എന്നിവര്‍ സംസാരിച്ചു. PTL ADR Jamaath പ്രവാചകനിന്ദക്കെതിരെ ഏഴംകുളം, പറക്കോട്, അടൂര്‍ മുസ്ലിം ജമാഅത്തുകളുടെ നേതൃത്വത്തില്‍ അടൂരില്‍ നടന്ന പ്രതിഷേധറാലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.