കൊന്നമങ്കര പ്രദേശത്ത് സാമൂഹികവിരുദ്ധ ശല്യം

അടൂർ: കൊന്നമങ്കര പ്രദേശത്ത് പണം അപഹരിക്കൽ സംഘങ്ങൾ പെരുകുന്നു. പണം പിടിച്ചുപറിക്കൽ, ഒറ്റക്കുപോകുന്നവരെ ആക്രമിക്കൽ തുടങ്ങി നിരവധി സംഭവങ്ങൾ നടന്നിട്ടും പൊലീസ് നടപടി കൈക്കൊള്ളുന്നില്ലെന്ന്​ പരക്കെ പരാതി ഉയർന്നിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ജങ്ഷൻ, സെന്‍റ്​ മേരീസ് സ്കൂൾ റോഡ്, ഇല്ലത്തുകാവ്-പുതുവീട്ടിൽ പടി പാലം റോഡ് എന്നീ ഭാഗങ്ങളിലാണ് സാമൂഹികവിരുദ്ധ ശല്യം കൂടുതൽ. ഈ ഭാഗങ്ങളിൽ വഴിവിളക്കുകൾ കത്താത്തതിനാൽ ഇവർക്ക് മറ്റുള്ളവരെ ആക്രമിക്കാൻ എളുപ്പമാണ്. ദിവസങ്ങൾക്ക് മുമ്പ്​ കെ.എസ്.ആർ.ടി.സി-സെന്‍റ്​ മേരീസ് റോഡിൽ നാലംഗ സംഘം വഴി യാത്രക്കാരനെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി പണം അപഹരിച്ചിരുന്നു. പുതുവീട്ടിൽപ്പടി പാലം -മൂലേകോയിക്കൽ ബൈപാസ് റോഡരികുകളിൽ പകൽ സമയങ്ങളിലും പരസ്യമായി ഒന്നിച്ചിരുന്നു മദ്യപിക്കുന്നവരെ കാണാം. ഈ റോഡുകളിൽ മോഷ്ടാക്കളും തമ്പടിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.