മു​ള​ങ്കു​ന്ന​ത്തു​കാ​വ്​: ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഇ-​ഹെ​ല്‍ത്ത് സേ​വ​ന​ങ്ങ​ള്‍ വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രോ​ഗി​ക​ള്‍ക്കു​ള്ള സേ​വ​ന​ങ്ങ​ള്‍ പെ​ര്‍മ​ന​ന്‍റ്​ യു.​എ​ച്ച്.​ഐ.​ഡി അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ക്കി​യ​താ​യി സൂ​പ്ര​ണ്ട് അ​റി​യി​ച്ചു. ഇ​തി​നാ​യി https//ehealth.kerala.in/portal/UHID-reg എ​ന്ന പോ​ര്‍ട്ട​ലി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് സ്വ​ന്ത​മാ​യി യു.​എ​ച്ച്.​ഐ.​ഡി എ​ടു​ക്കാം. ഇ​തു​പ​യോ​ഗി​ച്ച് ആ​ശു​പ​ത്രി​യി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ ഡോ​ക്ട​ര്‍മാ​രു​ടെ സേ​വ​നം മു​ന്‍കൂ​ട്ടി ഓ​ണ്‍ലൈ​നാ​യി ബു​ക്ക് ചെ​യ്യാം.

ഓ​ണ്‍ലൈ​നാ​യി ബു​ക്ക് ചെ​യ്യു​ന്ന​വ​ര്‍ക്ക് ല​ഭി​ക്കു​ന്ന മെ​സേ​ജ് ഓ​ണ്‍ലൈ​ന്‍ ഫാ​സ്റ്റ് ട്രാ​ക്ക് കൗ​ണ്ട​റി​ല്‍ കാ​ണി​ച്ചാ​ല്‍ ഒ.​പി ടി​ക്ക​റ്റും മു​ന്‍ഗ​ണ​ന ടോ​ക്ക​ണും ല​ഭി​ക്കും. പെ​ര്‍മ​ന​ന്‍റ്​ യു.​എ​ച്ച്.​ഐ.​ഡി ഉ​ള്ള​വ​ര്‍ക്ക് പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ളും ഓ​ണ്‍ലൈ​നാ​യി മൊ​ബൈ​ലി​ല്‍ ല​ഭി​ക്കും. അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി​യും ആ​ശു​പ​ത്രി ര​ജി​സ്‌​ട്രേ​ഷ​ന്‍ കൗ​ണ്ട​റി​ല്‍ ആ​ധാ​ര്‍ കാ​ര്‍ഡും ആ​ധാ​ര്‍ കാ​ര്‍ഡു​മാ​യി ബ​ന്ധി​പ്പി​ച്ച മൊ​ബൈ​ല്‍ ന​മ്പ​റും ഉ​പ​യോ​ഗി​ച്ചും പെ​ര്‍മ​ന​ന്റ് യു.​എ​ച്ച്.​ഐ.​ഡി എ​ടു​ക്കാ​നാ​കും.

ആ​ശു​പ​ത്രി​ക​ളി​ല്‍ വ​ന്ന് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​വ​ര്‍ക്ക് 50 രൂ​പ നി​ര​ക്കി​ലും ഓ​ണ്‍ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​വ​ര്‍ക്ക് 30 രൂ​പ നി​ര​ക്കി​ലും യു.​എ​ച്ച്.​ഐ.​ഡി പി.​വി.​സി കാ​ര്‍ഡ് ല​ഭി​ക്കും. മെ​ഡി​ക്ക​ല്‍ കോ​ള​ജ് റ​ഫ​റ​ല്‍ ആ​ശു​പ​ത്രി ആ​യ​തി​നാ​ല്‍ ഒ.​പി​യി​ലേ​ക്ക് വ​രു​ന്ന​വ​ർ പ്രാ​ദേ​ശി​ക ആ​ശു​പ​ത്രി​ക​ളി​ല്‍നി​ന്നോ എം.​ബി.​ബി.​എ​സ് ഡോ​ക്ട​ര്‍മാ​രി​ല്‍നി​ന്നോ റ​ഫ​റ​ന്‍സ് എ​ഴു​തി വാ​ങ്ങി​യാ​ല്‍ നേ​രി​ട്ട് ഒ.​പി ടി​ക്ക​റ്റ് എ​ടു​ക്കാം.

Tags:    
News Summary - Doctor can be booked online in Thrissur Govt.medical college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.