തൃശൂർ: എൻ.എസ്.യു ദേശീയ ആർ.ടി.ഐ സെൽ കോ ഓഡിനേറ്റർമാരുടെ നിയമനത്തിൽ കേരളത്തിൽ എ, ഐ ഗ്രൂപ്പുകൾക്ക് തിരിച്ചടി.
23 പേരെ നിയമിച്ചതിൽ കേരളത്തിൽനിന്ന് തൃശൂർ സ്വദേശിയും കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻറുമായ നിഖിൽ ദാമോദരൻ മാത്രമാണുള്ളത്. ഇദ്ദേഹം കെ.സി. വേണുഗോപാൽ പക്ഷക്കാരനാണ്.
കോൺഗ്രസ്, യൂത്ത് കോൺഗ്രസ് ദേശീയ നേതാക്കളടങ്ങുന്ന സമിതിയിലേക്കാണ് എൻ.എസ്.യു കോ ഓഡിനേറ്റർമാരുടെ നിയമനം.
നിഖിൽ ദാമോദരനൊപ്പം എ, ഐ ഗ്രൂപ്പുകൾക്ക് പ്രതിനിധികളെ ആവശ്യപ്പെട്ടെങ്കിലും ദേശീയ നേതൃത്വം പരിഗണിച്ചില്ലെന്ന് പറയുന്നു.
ഉത്തർപ്രദേശിെൻറ ചുമതലയാണ് നിഖിലിന് ലഭിക്കുകയെന്ന് അറിയുന്നു. ഒറ്റയാൾ സമരങ്ങളിലൂടെയും ഇടപെടലുകളിലൂടെയുമാണ് നിഖിലിെൻറ പ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.