റേഷൻ കടയിൽ ഇറക്കിയ ലോഡിൽ വൻ തൂക്കക്കുറവ്

തൃ​ശൂ​ർ: കോ​വി​ഡ് കാ​ല​ത്തും റേ​ഷ​ൻ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളി​ൽ വെ​ട്ടി​പ്പ്. 2021 മേ​യ് മാ​സ​ത്തെ റേ​ഷ​ൻ അ​രി ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ സ​പ്ലൈ​കോ റേ​ഷ​ൻ ക​ട​ക​ളി​ലേ​ക്ക് ന​ൽ​കി​യ​തി​ലാ​ണ് വ​ൻ വെ​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്. മു​ല്ല​ക്ക​ര എ.​ആ​ർ.​ഡി ന​മ്പ​ർ 354ാം റേ​ഷ​ൻ വ്യാ​പാ​രി സ​ൈ​പ്ല ഓ​ഫി​സ​ർ​ക്ക് പ​രാ​തി ന​ൽ​കി.

ഇ​ക്ക​ഴി​ഞ്ഞ 11ന് ​എ​ത്തി​യ ലോ​ഡി​ലാ​ണ്​ മ​ട്ട അ​രി​ -64 കി.​ഗ്രാം, പു​ഴു​ക്ക​ല​രി -54 കി.​ഗ്രാം, ഗോ​ത​മ്പ് -28 കി.​ഗ്രാം എ​ന്നി​ങ്ങ​നെ 146 കി.​ഗ്രാം ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ കു​റ​വു​ള്ള​താ​യി ക​ണ്ടെ​ത്തി​യ​ത്. സ​മാ​ന​മാ​യി മ​റ്റു നി​ര​വ​ധി റേ​ഷ​ൻ​ക​ട​ക​ളി​ലും അ​നു​ഭ​വ​മു​ണ്ടെ​ന്ന് പ​റ​യു​ന്നു. തൃ​ശൂ​ർ താ​ലൂ​ക്കി​ൽ മാ​ത്രം 294 റേ​ഷ​ൻ ക​ട​ക​ളി​ലാ​യി പ്ര​തി​മാ​സം വ​ൻ​തോ​തി​ൽ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളി​ൽ ക്ര​മ​ക്കേ​ട് ന​ട​ക്കു​ന്ന​താ​യാ​ണ് ആ​ക്ഷേ​പം.

ഇ​ത് സം​ബ​ന്ധി​ച്ച പ​രാ​തി ക​ല​ക്ട​ർ​ക്ക് ന​ൽ​കി​യ​തി​ൽ ജി​ല്ല സ​പ്ലൈ ഓ​ഫി​സ​റോ​ട് റി​പ്പോ​ർ​ട്ട് തേ​ടി​യെ​ങ്കി​ലും ക​ർ​ശ​ന ഇ​ട​പെ​ട​ൽ ഇ​ല്ലാ​തി​രു​ന്ന​താ​ണ് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ വെ​ട്ടി​പ്പ് തു​ട​രാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ആ​രോ​പ​ണം. നേ​ര​ത്തേ സ​മാ​ന​മാ​യ അ​നു​ഭ​വം ഉ​ണ്ടാ​യ​പ്പോ​ൾ റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ ജി​ല്ല സ​പ്ലൈ ഓ​ഫി​സ​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ കു​റ​വു​ള്ള ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ ഉ​ട​ൻ എ​ത്തി​ച്ച് ന​ൽ​കാ​ൻ ന​ട​പ​ടി​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, പ​രാ​തി ന​ൽ​കു​ന്ന റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ​ക്കെ​തി​രെ പി​ന്നീ​ട് ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​തി​കാ​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​ണ​ത്രെ. തൂ​ക്ക​ക്കു​റ​വ് വെ​ട്ടി​പ്പ് ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് സ​പ്ലൈ​കോ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത് സ്ഥ​ലം മാ​റ്റി​യി​രു​ന്നു. പി​ന്നീ​ട് ഉ​ന്ന​ത സ്വാ​ധീ​ന​ത്തെ തു​ട​ർ​ന്ന് അ​യാ​ൾ ത​ൽ​സ്ഥാ​ന​ത്തു​ത​ന്നെ അ​ടു​ത്തി​ടെ എ​ത്തി.

ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി നേ​ർ​കാ​ഴ്ച അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി പി.​ബി. സ​തീ​ഷ് മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ജി​ല്ല സ​പ്ലൈ ഓ​ഫി​സ​റോ​ട് ഇ​ക്കാ​ര്യ​ത്തി​ൽ റി​പ്പോ​ർ​ട്ട് തേ​ടി​യ​താ​യി സ​തീ​ഷി​ന് വി​ജി​ല​ൻ​സ് ന​ൽ​കി​യ വി​വ​രാ​വ​കാ​ശ മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

Tags:    
News Summary - weight lose in ration load

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.