പത്തനംതിട്ട: ചിറ്റാറിൽ വനപാലകരുടെ കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ റീ പോസ്റ്റ്േമാർട്ടത്തിൽ പൊലീസ് ഇൻക്വസ്റ്റിലും പോസ്റ്റ്മോർട്ടത്തിലും രേഖപ്പെടുത്താത്ത മുറിവുകൾ കണ്ടെത്തി. ഇടത് െകെമുട്ടിന് താഴെ പൊട്ടൽ കാണപ്പെട്ടു. തലയിലും മുറിവുകൾ ഉണ്ട്. തലയുടെ പിൻഭാഗത്തായും മുറിവുണ്ട്. പരുക്കൻ പ്രതലത്തിൽ ഉരഞ്ഞ വിവിധ പാടുകൾ ശരീരത്ത് കാണപ്പെട്ടു.
ആദ്യ പോസ്റ്റ്മോർട്ടത്തിൽ ലഭിക്കാത്ത നിർണായക തെളിവുകൾ ഹൈകോടതി നിർദേശപ്രകാരം കേസ് ഏറ്റെടുത്ത സി.ബി.ഐക്ക് ലഭിച്ചതായി സൂചനയുണ്ട്. കിണറ്റിൽ മുങ്ങിമരിച്ചെന്നായിരുന്നു ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പൊലീസ് കസ്റ്റഡിയിൽ മരിച്ച നെടുങ്കണ്ടത്തെ രാജ്കുമാറിെൻറ മൃതദേഹം റീ പോസ്റ്റ്േമാർട്ടം ചെയ്ത ഡോക്ടർമാരുടെ സംഘമാണ് പോസ്റ്റ്േമാർട്ടം ചെയ്തത്. പൊലീസ് സര്ജന്മാരായ ഡോ. പി.ബി. ഗുജറാള് (പാലക്കാട്), ഡോ. ഉന്മേഷ് (എറണാകുളം), ഡോ. പ്രസന്നന് (കോഴിക്കോട്) എന്നിവരുടെ നേതൃത്വത്തിലായിരുന്നു റീ പോസ്റ്റ്മോര്ട്ടം.
വൈകീട്ട് അഞ്ചോടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് മൃതദേഹം വിട്ടുകൊടുത്തു. തുടർന്ന്, മൂന്ന് ഡോക്ടർമാരും സി.ബി.െഎ സംഘവും ചിറ്റാറിലെത്തി സംഭവ സ്ഥലം നോക്കിക്കണ്ടു. മൃതദേഹം കണ്ടെത്തിയ കിണറും പരിശോധിച്ചു. ഇവിടേക്ക് ഭാര്യയെയും അടുത്ത ബന്ധുക്കളെയും വിളിച്ചുവരുത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഇൻക്വസ്റ്റ് പരിശോധനയിൽതന്നെ കൂടുതൽ മുറിവുകൾ കണ്ടെത്തിയത് പൊലീസ് ആദ്യം നടത്തിയ ഇൻക്വസ്റ്റിലെ വീഴ്ചയിലേക്കാണ് വിരൽചൂണ്ടുന്നത്.
തിരുവനന്തപുരം സി.ബി.െഎ യൂനിറ്റ് ഡിവൈ.എസ്. പിമാരായ അനന്തകൃഷ്ണൻ, ശെഖാവത്ത് എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് സി.ഐമാരും ഒരു സബ് ഇൻസ്പെക്ടറും മറ്റ് ഓഫിസർമാരുമടങ്ങുന്ന സംഘമാണ് പത്തനംതിട്ടയിൽ എത്തിയത്.
വെള്ളിയാഴ്ച രാവിലെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രത്യേകം സജ്ജീകരിച്ച ഓട്ടോപ്സി തിയറ്ററിലായിരുന്നു പോസ്റ്റ്മോർട്ടം. 10.45ന് സി.ബി.ഐയുടെ ഇൻക്വസ്റ്റ് തുടങ്ങി. ചീഫ് ജുഡീഷ്യൽ മജിസ്േട്രറ്റ്, എ.ഡി.എം എന്നിവരും മത്തായിയുടെ കുടുംബാംഗങ്ങളും അഭിഭാഷകരും ഇൻക്വസ്റ്റ് സമയത്ത് സന്നിഹിതരായിരുന്നു. 12.30ഓടെ ഇൻക്വസ്റ്റ് പൂർത്തിയായി. ഉച്ചക്ക് 2.30ന് തുടങ്ങിയ റീ പോസ്റ്റ്മോർട്ടം പൂർത്തിയായത് വൈകീട്ട് 5.30നാണ്.
വെള്ളിയാഴ്ച രാവിലെ 10.20 ഓടെ റാന്നി മാർേത്താമ ആശുപത്രിയിൽനിന്ന് സി.ബി.ഐ ഉദ്യോഗസ്ഥർ ശരീരം ഏറ്റുവാങ്ങി. വൈകീട്ട് ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. റീ േപാസ്റ്റ്മോർട്ടം നടപടികൾക്ക് ഭാര്യ ഷീബയും അടുത്ത ബന്ധുക്കളും എത്തിയിരുന്നു. മൃതദേഹം ശനിയാഴ്ച രാവിലെ ഒമ്പതിന് വടശ്ശേരിക്കര അരീക്കകാവിലെ വീട്ടിലേക്ക് കൊണ്ടുപോകും. പൊതുദർശനത്തിനുശേഷം വൈകീട്ട് 3.30ന് കുടപ്പനക്കുളം സെൻറ് മേരീസ് ഒാർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. സംഭവം നടന്ന് 40ാം ദിവസമാണ് മൃതദേഹം സംസ്കരിക്കുന്നത്.
പത്തനംതിട്ട: മത്തായിയുടേത് മുങ്ങിമരണമെന്നായിരുന്നു ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിലെ ക്ഷതങ്ങൾ വീഴ്ചയിലുണ്ടായതാണെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ, ബന്ധുക്കൾ ഇത് അംഗീകരിക്കാൻ തയാറായില്ല. വനംവകുപ്പിെൻറ കാമറ മോഷണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ ജൂെലെ 28ന് വൈകീട്ട് നാലിന് വനപാലകർ പിടികൂടി കൊണ്ടുപോയ മത്തായിയുടെ മൃതദേഹം കുടുംബവീട്ടിലെ കിണറ്റിൽ കാണെപ്പടുകയായിരുന്നു. മർദിച്ചശേഷം കിണറ്റിൽ തള്ളിയിട്ടതാണെന്നാണ് കുടുംബത്തിെൻറ ആരോപണം. പൊലീസ് ഭാഗത്തു നിന്ന് നീതി ലഭിക്കില്ലെന്നുകണ്ടാണ് കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.