പാലക്കാട്: മോദിസർക്കാറിേൻറത് കോവിഡിന് എതിരായുള്ള പോരാട്ടമല്ലെന്ന് സി.പി.എം നേതാവ് എം.ബി രാജേഷ്. പൊതുമേഖലക്കെതിരാണ് സർക്കാറിൻെറ യുദ്ധം. പൊതുമേഖലയില്ലാതെ സ്വാശ്രയ ഭാരതം ഉണ്ടാക്കാനാവില്ല. ഇന്ത്യയുടെ സ്വാശ്രയത്വത്തിൻെറ അടിസ്ഥാന ശിലയാണ് പൊതുമേഖലയെന്നും എം.ബി രാജേഷ് പറഞ്ഞു.
പൊതുമേഖലയിൽ സമ്പൂർണ്ണ സ്വകാര്യവൽക്കരണത്തിന് അനുമതി നൽകികൊണ്ടുള്ള പ്രഖ്യാപനം ധനമന്ത്രി നടത്തിയിരുന്നു. തന്ത്രപ്രധാന മേഖലകളിലൊഴികെ പൂർണമായ സ്വകാര്യവൽക്കരണം കൊണ്ടുവരാനുള്ള നീക്കങ്ങളാണ് കേന്ദ്രസർക്കാർ നടത്തുന്നത്. പൊതുമേഖലക്കായി പുതിയ നയം കൊണ്ടു വരുമെന്നും ധനമന്ത്രി ഇന്ന് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.