കോ​ഴി​ക്കോ​ട് എ​ൻ.​ഐ.​ടി​യു​ടെ വി​വാ​ദ ന​ട​പ​ടി; ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട് തേ​ടി

തിരുവനന്തപുരം: നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജിയു​ടെ വി​വാ​ദ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ സ​മ​ർ​പ്പി​ച്ച ഹ​ര​ജി ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ൻ ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു. കമീഷൻ ചെ​യ​ർ​മാ​ൻ അ​ഡ്വ. എ.​എ റ​ഷീ​ദ്, നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി​യു​ടെ ഡ​യ​റ​ക്ട​ർ, ര​ജി​സ്ട്രാ​ർ, മാ​ന​വ വി​ഭ​വ ശേ​ഷി മ​ന്ത്രാ​ല​യം ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ എ​ന്നി​വ​രോ​ട് റി​പ്പോ​ർ​ട്ട് തേ​ടി.

ഏ​പ്രി​ൽ 29 ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന സി​റ്റിങ്ങിൽ നേ​രി​ട്ട് ഹാ​ജ​രാ​യി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​ണ് നി​ർ​ദ്ദേ​ശം. തി​രു​വ​ന​ന്ത​പു​രം കൊ​ഞ്ചി​റ​വി​ള സ്വ​ദേ​ശി ഡോ. ​അ​ൻ​വ​ർ നാ​സ​ർ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ന്മേ​ലാ​ണ് ന​ട​പ​ടി​ സ്വീ​ക​രി​ച്ച​ത്.

എ​ൻ.​ഐ.​ടി ലൈ​ബ്ര​റി​യി​ൽ നി​ന്നും വേ​ദ​ഗ്ര​ന്ഥ​ങ്ങ​ളാ​യ ഖു​ർ​ആ​ൻ, ബൈ​ബി​ൾ എ​ന്നി​വ​യും അ​വ​യു​ടെ പ​രി​ഭാ​ഷ​ക​ളും ഒ​ഴി​വാ​ക്കിയെന്നും ഇതിൽ ന​ട​പ​ടി​ സ്വീകരിക്കണമെന്നുമായിരുന്നു ഹര​ജി​യി​ലെ ആ​വ​ശ്യം. എൻ.ഐ.ടി സ​മീ​പ​കാ​ല​ത്ത് സ്വീ​ക​രി​ക്കുന്ന പ​ല ന​ട​പ​ടി​ക​ളും രാ​ജ്യ​ത്തി​ന്റെ പാ​ര​മ്പ​ര്യ​ത്തി​നും പൈ​തൃ​ക​ത്തി​നും നി​ര​ക്കാ​ത്ത​താ​ണെ​ന്നും ഹരജിയിൽ പറഞ്ഞിരുന്നു.

Tags:    
News Summary - Minority commission report sought from NIT Calicut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.