പെട്രോൾ വിലയിൽ ജനജീവിതം കത്തുന്നു

കൊ​ച്ചി: പ്ര​തീ​ക്ഷ​ക്ക്​ തി​രി​ച്ച​ടി ന​ൽ​കി ര​ണ്ടാം മോ​ദി സ​ർ​ക്കാ​റി​െൻറ കാ​ല​ത്തും ഇ​ന്ധ​ന​വി​ല​യി​ൽ ഉ​ണ്ടാ​കു​ന്ന​ത്​ വ​ൻ​വ​ർ​ധ​ന. പെ​ട്രോ​ളി​നും ഡീ​സ​ലി​നും ഒ​രു​രൂ​പ അ​ധി​ക സെ​സ് ഈ​ടാ​ക്കി​യ​തോ​ടെ വി​ല ക ു​തി​ക്കു​ക​യാ​ണ്.
നി​ല​വി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 76.27 രൂ​പ​യും ഡീ​സ​ലി​ന് 71.68 രൂ​പ​യു​മാ ​ണ് നി​ര​ക്ക്. കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 74.90, ഡീ​സ​ലി​ന് 70.29 രൂ​പ​യും കോ​ഴി​ക്കോ​ട് പെ​ട്രോ​ളി​ന് 75.15, ഡീ​സ​ലി​ന ് 70.66 രൂ​പ എ​ന്ന നി​ല​യി​ലു​മാ​ണ് വി​ല.

ക്ര​മാ​തീ​ത​മാ​യി ഇ​ന്ധ​ന​വി​ല ഉ​യ​ർ​ന്നാ​ൽ അ​ത്​ പൊ​തു​വി​പ​ണി​യി​ൽ രൂ​ക്ഷ വി​ല​ക്ക​യ​റ്റ​മാ​വും സൃ​ഷ്​​ടി​ക്കു​ക​യെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​ണ്. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ നി​ല​വി​ൽ അ​സം​സ്​​കൃ​ത എ​ണ്ണ​ക്ക്​ ബാ​ര​ലി​ന് 64.23 ഡോ​റാ​ണ്​ വി​ല.
എ​ൻ.​ഡി.​എ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ എ​ത്തും മു​മ്പ് വി​ല 100 ഡോ​ള​റി​ന്​ മു​ക​ളി​ൽ എ​ത്തി​യ​പ്പോ​ൾ​പോ​ലും ഇ​ന്ധ​ന​വി​ല ഇ​ന്ന​ത്തേ​തു​പോ​ലെ ഉ​യ​ർ​ന്നി​ട്ടി​ല്ല. 2018 ഒ​ക്​​ടോ​ബ​റി​ൽ കേ​ര​ള​ത്തി​ൽ പെ​ട്രോ​ളി​ന് 87.12 രൂ​പ​യി​ലും ഡീ​സ​ലി​ന്​ 80.36 രൂ​പ​യി​ലു​മെ​ത്തി​യ​താ​യി​രു​ന്നു റെ​ക്കോ​ഡ്. ഈ ​സ​മ​യം മും​ബൈ​യി​ൽ 91 രൂ​പ വ​രെ വി​ല ഉ​യ​ർ​ന്നു.

ഒ​ന്നാം മോ​ദി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ 2014 ല്‍ 84 ​ഡോ​ള​റാ​യി​രു​ന്നു അ​സം​സ്​​കൃ​ത എ​ണ്ണ​വി​ല. അ​ന്ന് പെ​ട്രോ​ളി​ന് വി​ല 66 രൂ​പ​യാ​യി​രു​ന്നു നി​ര​ക്ക്. എ​ന്നാ​ൽ, തൊ​ട്ട​ടു​ത്ത വ​ര്‍ഷം വി​ല 46 ഡോ​ള​റി​ലേ​ക്ക് കൂ​പ്പു​കു​ത്തി​യി​ട്ടും വെ​റും അ​ഞ്ചു​രൂ​പ മാ​ത്ര​മാ​ണ് പെ​ട്രോ​ൾ വി​ല കു​റ​ഞ്ഞ​ത്. അ​തേ​സ​മ​യം, 2016ല്‍ ​വി​ല ഒ​രു ഡോ​ള​ര്‍ വ​ര്‍ധി​ച്ച​പ്പോ​ള്‍ മൂ​ന്ന​ു​രൂ​പ​യാ​ണ്​ ഉ​യ​ർ​ത്തി​യ​ത്. '

അ​സം​സ്​​കൃ​ത എ​ണ്ണ​വി​ല ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച കാ​ല​യ​ള​വാ​യി​രു​ന്നു 2011 മു​ത​ൽ 2013 വ​രെ. അ​ന്ന്​ വി​ല 111 ഡോ​ള​ര്‍ വ​രെ​യെ​ത്തി. 2011ല്‍ ​പെ​ട്രോ​ള്‍ വി​ല ശ​രാ​ശ​രി 65 രൂ​പ​യും 2012ല്‍ 68 ​രൂ​പ​യും 2013 ല്‍ 69 ​രൂ​പ​യു​മാ​യി ഉ​യ​ര്‍ന്നു. 2017ലെ ​ശ​രാ​ശ​രി ക്രൂ​ഡ് വി​ല 49.37 ഡോ​ള​റാ​ണ്.

ഈ ​സ​മ​യം ഡ​ല്‍ഹി​യി​ലെ പെ​ട്രോ​ളി​െൻറ ശ​രാ​ശ​രി വി​ല 65.26 രൂ​പ​യും കേ​ര​ള​ത്തി​ലി​ത് 73 രൂ​പ​യു​മാ​യി​രു​ന്നു. ഡ​ല്‍ഹി​യി​ലെ വി​ല​യി​ല്‍നി​ന്ന് എ​ട്ടു​രൂ​പ വ്യ​ത്യാ​സം. ഇ​തി​നിെ​ട​യാ​ണ് പെ​ട്രോ​ള്‍, ഡീ​സ​ല്‍ നി​ര​ക്കി​ൽ ഓ​രോ​ദി​വ​സ​വും വ്യ​ത്യാ​സം വ​രു​ത്താ​നു​ള്ള അ​ധി​കാ​രം എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ക്ക് മോ​ദി സ​ര്‍ക്കാ​ര്‍ ന​ൽ​കി​യ​ത്. ഇ​തോ​ടെ ഗ​ണ്യ​മാ​യി നി​ര​ക്ക് വ​ർ​ധി​ച്ച​ത് പ​ല​പ്പോ​ഴും ഉ​പ​ഭോ​ക്താ​ക്ക​ൾ അ​റി​ഞ്ഞ​തു​പോ​ലു​മി​ല്ല.

Tags:    
News Summary - Petrol Price People Live -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.