കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധം

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധം. കേരളം ഇന്ത്യയിലാണെന്ന് കേന്ദ്ര സർക്കാർ അംഗീകരിക്കുകയെങ്കിലും ചെയ്യണമെന്ന് ബജറ്റ് അവതരണത്തിന് പിന്നാലെ കോൺഗ്രസ് ജനറൽ സെക്രട്ടറിയും എം.പിയുമായ കെ.സി. വേണുഗോപാൽ പറഞ്ഞു. കേരളത്തെ അപ്പാടെ അവഗണിച്ച ബജറ്റിനെതിരെ പാർലമെൻറിനകത്തും പുറത്തും ശക്തമായ പ്രതിഷേധം നടത്തുമെന്ന് കെ. രാധാകൃഷ്ണൻ എം.പി വ്യക്തമാക്കി.

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് കാര്യമായ സഹായം ലഭിച്ചില്ലെന്നും കേരളത്തിന് നിരാശയുണ്ടാക്കുന്ന ബജറ്റാണെന്നും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെ. സുധാകരന്‍ ചൂണ്ടിക്കാട്ടി. കാസർകോട് മുതൽ തിരുവനന്തപുരം വരെ കേന്ദ്ര സഹായം ആവശ്യമുള്ള നിരവധി മേഖലകളുണ്ടെന്നും ഒരു സഹായവും ലഭിച്ചില്ലെന്നും കൊടിക്കുന്നിൽ സുരേഷ് എം.പിയും കുറ്റപ്പെടുത്തി.

വയനാട് ദുരിതാ​ശ്വാസ പാക്കേജ് ഉൾപ്പെടെ കേരളത്തോട് കനത്ത അവഗണനയാണ് ബജറ്റിൽ പ്രതിഫലിക്കുന്നതെന്ന് എൻ.കെ. പ്രേമചന്ദ്രൻ പ്രതികരിച്ചു. ചില പ്രത്യേക സംസ്ഥാനങ്ങൾക്കുവേണ്ടി മാത്രം വാരിക്കോരി കൊടുക്കുന്ന സമീപനമാണ് ബി.ജെ.പി സർക്കാർ ആവർത്തിച്ചുവരുന്നതെന്നും കേരളത്തിനു പൊതുവായി ലഭിക്കേണ്ട ആനുകൂല്യങ്ങളിലേക്കൊന്നും ബജറ്റ് വിരൽ ചൂണ്ടയിട്ടില്ലെന്നും ബെന്നി ബെഹനാൻ പറഞ്ഞു.

കേരളത്തിലെ സ്ഥാപനങ്ങൾക്ക് ലഭിച്ച തുക

● റബർ ബോർഡ് 360 ​കോടി,

● സ്പൈസസ് ബോർഡ് -153-കോടി

● എച്ച്.എൽ.എൽ ലൈഫ്‌ കെയർ, തിരുവനന്തപുരം -35 കോടി

● കൊച്ചിൻ പോർട്ട് ട്രസ്‌റ്റ്- 29.56 കോടി

● കൊച്ചിൻ കപ്പൽശാല- 275 കോടി

● ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം -150 കോടി

● നാഷനൽ സെന്റ ഫോർ എർത്ത് സയൻസ് സ്‌റ്റഡീസ്, തിരുവനന്തപുരം -17.60 കോടി തിരുവനന്തപുരം -150 കോടി

● നാഷനൽ സെന്റ ഫോർ എർത്ത് സയൻസ് സ്‌റ്റഡീസ്, തിരുവനന്തപുരം -17.60 കോടി

Tags:    
News Summary - Protest against the neglect of Kerala in the central budget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.