മന്ത്രവാദത്തി‍ൻെറയും വ്യാജ ചികിത്സയുടെയും മറവില്‍ ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

കൂറ്റനാട് (പാലക്കാട്​): മന്ത്രവാദത്തി‍ൻെറയും വ്യാജ ചികിത്സയുടെയും മറവില്‍ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം നടത്തിയയാൾ പിടിയിൽ. കറുകപുത്തൂര്‍ പള്ളിപ്പടി ഓടംപുള്ളി ഹസ്സൻ തങ്ങ​ളെയാണ്​ (34) ചാലിശ്ശേരി പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​.

ജൂൺ 28നാണ് കുടുംബ പ്രശ്നം പരിഹരിക്കാൻ ചാലിശ്ശേരി കറുകപുത്തൂരിലെ ഹസ്സൻ തങ്ങളുടെ വീട്ടിൽ യുവതി എത്തിയത്. മന്ത്രവാദത്തിനും വ്യാജ ചികിത്സക്കുമായി ഒരുക്കിയ വീടിനോട്​ ചേർന്ന മുറിയിൽ ഇയാൾ യുവതിക്ക്നേരെ ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. ഇവിടെ നിന്നും ഇറങ്ങിയോടിയ യുവതി ചാലിശ്ശേരി പൊലീസിൽ പരാതി നൽകി.

മുറിയിൽ നിന്ന്​ ഗര്‍ഭനിരോധന ഉറകളും മറ്റും പൊലീസ് കണ്ടെടുത്തു. അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷൻ പ്രവാസി വിങ് സ്റ്റേറ്റ് പ്രസിഡൻറ് എന്ന ഐ.ഡി കാർഡും കണ്ടെത്തി. യോഗ്യതയില്ലാതെ ചികിത്സ നടത്തൽ, സ്ത്രീകളോട് അപമര്യാദയായി പെരുമാറല്‍, പീഡനം തുടങ്ങിയവക്ക്​ കേസെടുത്തതായി ​പൊലീസ്​ പറഞ്ഞു.

ഭർത്താവുപേക്ഷിച്ചവരും കുടുംബവഴക്കിനെ തുടർന്നും മറ്റും​ വേറിട്ട്​ ജീവിക്കുന്നവരുമായ സ്ത്രീകളെ മാനസിക ചികിത്സക്കെന്ന പേരിലാണ് ഇയാൾ ഇവിടെ എത്തിച്ചിരുന്നത്. ദേശീയ മനുഷ്യാവകാശ കമീഷൻ അംഗമെന്ന വ്യാജേനയാണ് ഇയാൾ വിലസിയിരുന്നത്​. ഈ ബോർഡ് വെച്ച വാഹനത്തിലാണ് സഞ്ചരിച്ചിരുന്നത്. ഈ വാഹനവും പൊലീസ് പിടിച്ചെടുത്തു.

ഇയാളെക്കുറിച്ച് മുമ്പും ആക്ഷേപങ്ങളുണ്ടായിരുന്നെങ്കിലും അടുത്തിടെയായി ആരും പൊലീസിൽ പരാതിപ്പെട്ടിരുന്നില്ല. 10 വർഷം മുമ്പ് ചങ്ങരംകുളം പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.