കൊച്ചി: വിമാന യാത്രക്കാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം അതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്കും ജീവിത സാഹചര്യങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്ന സമീപനമാണ് സിയാലിന്റെതെന്ന് മന്ത്രി കെ. രാജന്‍. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഏഴു മെഗാ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കേവലം ലാഭം സമാഹരിക്കുക മാത്രമല്ലാതെ ലാഭത്തിനായി പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്കും കൃത്യമായി പരിഗണന നല്‍കുന്ന ഒരു സംരംഭമായി സിയാല്‍ മാറുകയാണ്. ലോകത്തിന് കേരളത്തിന്റെ മാതൃകയായി സിയാല്‍ മാറിക്കഴിഞ്ഞു. സമസ്ത മേഖലയിലും ഇടപെട്ടുകൊണ്ട് മികച്ച ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംരംഭമായി മാറാന്‍ സിയാലിന് കഴിഞ്ഞു. സോളാര്‍ ഉല്‍പാദനത്തിലൂടെ വൈദ്യുതി ഉല്പാദന രംഗത്തെ നിക്ഷേപകരാകാന്‍ സാധിച്ചു.
യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന, വിമാനത്താവള ആധുനികവത്കരണം, വിനോദ സഞ്ചാര സാധ്യത, കാര്‍ഷിക മേഖലയുടെ വളര്‍ച്ച മുതലായ ഘടകങ്ങള്‍ മുന്‍നിര്‍ത്തി, അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഏഴ് പദ്ധതികള്‍ക്കാണ് തുടക്കം ആയിരിക്കുന്നത്. ഇതിലൂടെ സിയാലിന് കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകാന്‍ സാധിക്കട്ടെ എന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.