വർക്കല: മാന്യമായ ജോലിയും ആരെയും പിണക്കാത്ത പെരുമാറ്റവും കൊണ്ട് വീട്ടിലും നാട്ടിലും പ്രിയപ്പെട്ടവനായിരുന്ന ശ്രീകുമാറിെൻറ കുടുംബത്തിലെ ദുരന്തവാർത്ത കേട്ടാണ് ചൊവ്വാഴ്ച വെട്ടൂരും വർക്കലയും ഉണർന്നത്. കേട്ടവരൊന്നും ആദ്യം വിശ്വസിക്കാനേ തയാറായില്ല.എന്നാൽ, താനും കുടുംബവും ജീവനൊടുക്കുകയാണെന്ന് എഴുതിെവച്ച ആത്മഹത്യാ കുറിപ്പ് മറ്റൊരു മുറിയിൽനിന്ന് പൊലീസ് കണ്ടെടുത്തതോടെ മുന്നിൽ നടന്നത് വിശ്വസിക്കേണ്ടിവന്നു നാട്ടുകാർക്കും ബന്ധുക്കൾക്കും.
കുറച്ചുനാളായി ശ്രീകുമാർ കടബാധ്യതയിൽ കുടുങ്ങി മാനസിക വൈഷമ്യം നേരിട്ടിരുന്നതായി ബന്ധുക്കൾ പറയുന്നു. ചൊവ്വാഴ്ച പുലർച്ച കുടുംബം മരണം സ്വയംവരിക്കുകയായിരുന്നു. കണ്ടെടുത്ത ആത്മഹത്യാകുറിപ്പിൽ ശ്രീകുമാറും ഭാര്യയും ഒപ്പുെവച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. എം.ഇ.എസ് കോൺട്രാക്ടറായിരുന്ന ശ്രീകുമാറിനെ ഒരു സബ് കോൺട്രാക്ടർ പണിയെടുത്തശേഷം ചതിച്ചെന്നും അയാളെക്കുറിച്ച് ആത്മഹത്യാ കുറിപ്പിലുണ്ടെന്നും പൊലീസ് സൂചന നൽകുന്നുണ്ട്.
അതേസമയം സബ് കോൺട്രാക്ടർ ഏറ്റെടുത്ത പണി ചെയ്യാതെ ചതിച്ചതാണെന്ന് ബന്ധുക്കളും ആരോപിക്കുന്നു. ചതിയിൽപ്പെട്ട ശ്രീകുമാർ വീടും പുരയിടങ്ങളും ബാങ്കിൽ പണയപ്പെടുത്തി ലോൺ എടുത്താണ് കോൺട്രാക്ട് പണികൾ തീർത്തത്.
ബില്ലുകൾ മാറിവരുന്ന തുകയെല്ലാം ബാങ്കിലടച്ചു വരികയായിരുന്നത്രെ. എന്നാൽ, നാളുകളായി അടച്ച തുകയെല്ലാം ബാങ്ക് പലിശയിനത്തിൽ വരവുവെക്കുകയും ലോൺ തുക അതേപോലെ നിലനിൽക്കുകയുമായിരുന്നു. അടച്ചാലും അടച്ചാലും തീരാത്ത ലോണിൽനിന്ന് കരകയറാനായി ഭൂമി വിൽക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഭൂമി കച്ചവടമൊന്നും ശരിയാകാതെ പോകുകയായിരുന്നത്രെ.
പഠിക്കാൻ മിടുക്കിയായിരുന്ന അനന്തലക്ഷ്മി എം.ടെകിനുശേഷം ഹൈദരാബാദിൽ ഗവേഷക വിദ്യാർഥിയുമായിരുന്നു. എന്നാൽ, കടബാധ്യത തളർത്തിയ ശ്രീകുമാർ മരിക്കാൻ തീരുമാനിച്ചപ്പോൾ മകളെ ഒഴിവാക്കിയില്ലെന്നത് ബന്ധുക്കളെ അമ്പരപ്പിക്കുകയും കണ്ണീരണിയിപ്പിക്കുകയും ചെയ്തു.
ശ്രീകുമാർ ഭാര്യയെയും മകളെയും കിടപ്പുമുറിയിൽ പെട്രോളൊഴിച്ച് തീയിട്ടശേഷം ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രഥമിക നിഗമനം. എന്നാൽ, മറ്റെന്തെങ്കിലും ദുരൂഹത ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനായി ശാസ്ത്രീയമായ അന്വേഷണവും പൊലീസ് ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.