​കുറു​ക്ക​ൻ​മൂ​ല​യി​ലെ കടുവയെ പിടിക്കാൻ കഴിഞ്ഞില്ല; നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം

കൽപ്പറ്റ: നാട്ടിലിറങ്ങിയ കടുവക്കായി പത്തൊമ്പതാം ദിവസവും തെരച്ചിൽ തുടരവെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. പയമ്പള്ളി പുതിയിടത്ത് രാത്രി കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. സംഭവമറിഞ്ഞയുടൻ വനംവകുപ്പിനെ വിവരമറിയിച്ചിട്ടും അധികൃതർ എത്തിയില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

കടുവയെ പിടിക്കാത്തത് നാട്ടുകാര്‍ ചോദ്യം ചെയ്തതോടെയാണ് തര്‍ക്കമുണ്ടായത്. ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. നഗരസഭ കൗൺസിലറെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തു. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നരേന്ദ്രനും നാട്ടുകാരും തമ്മില്‍ കയ്യാങ്കളിയുണ്ടായി.

വ്യാഴാഴ്ച രണ്ട് വളര്‍ത്തുമൃഗങ്ങളെ കടുവ വകവരുത്തി. കടുവയുടെ കാല്‍പ്പാടുകള്‍ വനംവകുപ്പ് സ്ഥിരീകരിച്ചു. കുറുക്കന്‍മൂലയില്‍ ഭീതി പടര്‍ത്തിയ കടുവ ഇന്നലെയാണ് കറുക്കന്‍ മൂലയുടെ സമീപ പ്രദേശമായ ജനവാസ കേന്ദ്രമായ പയ്യംമ്പള്ളിയില്‍ എത്തിയത്. കടുവ ഇതുവരെ 17 വളർത്തുമൃഗങ്ങളെ കൊന്നു. കടുവയെ പിടികൂടാന്‍ വനം വകുപ്പ് കൂടുകള്‍ സ്ഥാപിച്ച് കാത്തിരിക്കുമ്പോഴും സ്വൈര്യവിഹാരം നടത്തുകയാണ് കടുവ.

അതേസമയം കടുവയെ പിടികൂടുന്നതിനായി കുറുക്കന്‍മൂലയില്‍ തെരച്ചിലിന് കൂടുതല്‍ പേരെ നിയോഗിക്കും. 180 വനംവകുപ്പ് ജീവനക്കാരും 30 പൊലീസുകാരും സംഘത്തിലുണ്ട്. വനംവകുപ്പ് 30 പേരടങ്ങുന്ന ആറ് സംഘങ്ങളെ നിയോഗിക്കും. അതേസമയം, വിഷയത്തിൽ വനം മന്ത്രി കെ. രാജുവിന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് വെച്ച് ചേരും. നാട്ടുകാരുടെ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് വനം മന്ത്രി അടിയന്തിര യോഗം വിളിച്ചത്. 

തു​ല്യ​ത​യി​ല്ലാ​തെ ആ​ക്ര​മ​ണ​വും പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളും

മാ​ന​ന്ത​വാ​ടി: കു​റു​ക്ക​ൻ​മൂ​ല​യി​ലെ തു​ട​ർ​ച്ച​യാ​യ ക​ടു​വ ആ​ക്ര​മ​ണ​വും കൊ​ല്ല​പ്പെ​ട്ട വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ എ​ണ്ണ​വും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ​ക്കാ​യി സ്വീ​ക​രി​ച്ച മാ​ർ​ഗ​ങ്ങ​ളും പി​ടി​കൂ​ടാ​നാ​യു​ള്ള യ​ജ്​​ഞ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​വു​മെ​ല്ലാം ജി​ല്ല​യി​ലെ മാ​ത്ര​മ​ല്ല സം​സ്ഥാ​ന​ത്തു​ത​ന്നെ ആ​ദ്യ സം​ഭ​വ​മാ​യി മാ​റു​ന്നു.

ര​ണ്ടാ​ഴ്ച​ക്കി​ടെ പ​തി​നേ​ഴോ​ളം വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യാ​ണ് ക​ടു​വ കൊ​ന്ന​ത്. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യി​ലെ നാ​ല്​ ഡി​വി​ഷ​നു​ക​ളി​ലാ​യി ന​ട​ക്കു​ന്ന ക​ടു​വ ആ​ക്ര​മ​ണ​ത്തി​ൽ ആ​റു കൂ​ടു​ക​ളാ​ണ് വി​വി​ധ​യി​ട​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​ച്ച് സ്ഥാ​പി​ച്ച​ത്. പ​റ​മ്പി​ക്കു​ള​ത്ത് നി​ന്നു​ൾ​പ്പെ​ടെ​യു​ള്ള 50ഓ​ളം കാ​മ​റ​ക​ളും പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചു.

ക​ടു​വ​യെ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി മൂ​ന്ന്​ ഡ്രോ​ൺ കാ​മ​റ​ക​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ 200ല​ധി​കം വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​രാ​ണ് തി​ര​ച്ചി​ലി​നാ​യി 24 മ​ണി​ക്കൂ​റും ക​ർ​മ​നി​ര​ത​രാ​യു​ള്ള​ത്. വ​നം വ​കു​പ്പ് വെ​റ്റ​റി​ന​റി വി​ഭാ​ഗ​ത്തി​ലെ വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ർ​മാ​ർ അ​ട​ങ്ങു​ന്ന സം​ഘ​വും സ​ജ്ജ​മാ​ണ്. ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​നും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്കു​മാ​യി മാ​ന​ന്ത​വാ​ടി സ​ബ്​ ഡി​വി​ഷ​നി​ലെ വി​വി​ധ സ്​​റ്റേ​ഷ​നു​ക​ളി​ലെ പൊ​ലീ​സ് സേ​നാം​ഗ​ങ്ങ​ളും സേ​വ​ന​ത്തി​നാ​യു​ണ്ട്. രാ​വി​ലെ മു​ത​ൽ നേ​ര​മി​രു​ട്ടും​വ​രെ​യു​ള്ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി പൊ​തു​ജ​ന​വും ജ​ന​പ്ര​തി​നി​ധി​ക​ളും. ഹൈ​കോ​ട​തി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട​തും ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. ക​ടു​വ ആ​ക്ര​മ​ണ​ത്തി​െൻറ പേ​രി​ൽ മാ​ന​ന്ത​വാ​ടി-​മൈ​സൂ​രു അ​ന്ത​ർ സം​സ്ഥാ​ന പാ​ത ഉ​പ​രോ​ധി​ച്ച​തും ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ച​ത്ത പ​ശു​വി​െൻറ ജ​ഡ​വു​മാ​യി എ​ട്ടു​മ​ണി​ക്കൂ​ർ നീ​ണ്ട ഡി.​എ​ഫ്.​ഒ ഓ​ഫി​സ് ഉ​പ​രോ​ധ​വു​മെ​ല്ലാം ജി​ല്ല​യി​ൽ വേ​റി​ട്ട അ​നു​ഭ​വ​മാ​യി. മാ​സ​ങ്ങ​ളാ​യി ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​യി​രു​ന്ന ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ത​സ്തി​ക​യി​ലേ​ക്ക് അ​ടി​യ​ന്ത​ര​മാ​യി ആ​ളെ നി​യ​മി​ച്ച​തു​മെ​ല്ലാം സം​സ്ഥാ​ന​ത​ല​ത്തി​ൽ​ത​ന്നെ കു​റു​ക്ക​ൻ​മൂ​ല​യി​ലെ ക​ടു​വ ആ​ക്ര​മ​ണം ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​തി​നി​ട​യാ​ക്കി.

Tags:    
News Summary - The tiger could not be caught; Conflict between natives and officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.