തിരുവനന്തപുരം: കോവിഡ് സാഹചര്യത്തിൽ സ്കൂളുകൾ അടഞ്ഞുകിടന്നതിനാൽ സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഇത്തവണ പരീക്ഷ ഒഴിവാക്കും. ഇൗ ക്ലാസുകളിലെ വിദ്യാർഥികൾക്ക് പൂർണമായും ക്ലാസ് കയറ്റം നൽകാനാണ് ധാരണ. ഇക്കാര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് വൈകാതെ ഒൗദ്യോഗിക തീരുമാനമെടുക്കും.
പരീക്ഷക്ക് പകരം വിദ്യാർഥികളെ വിലയിരുത്താനുള്ള മാർഗങ്ങൾ ആലോചിക്കുന്നുണ്ട്. ഒരു അധ്യയനദിനം പോലും സ്കൂളിൽ ലഭിക്കാത്ത സാഹചര്യത്തിലാണ് സമ്പൂർണ പാസ് പരിഗണിക്കുന്നത്. പൊതുപരീക്ഷയായി നടത്തുന്ന ഒന്നാംവർഷ ഹയർ സെക്കൻഡറി (പ്ലസ് വൺ) പരീക്ഷയും ഇൗ വർഷം നടക്കില്ല.
പകരം അടുത്ത അധ്യയന വർഷ ആരംഭത്തിൽ സ്കൂൾ തുറക്കാൻ സാധിക്കുേമ്പാൾ പ്ലസ് വൺ പരീക്ഷ നടത്താനുള്ള സാധ്യതയാണ് സർക്കാർ ആരായുന്നത്. പ്ലസ് വൺ പരീക്ഷ ഒഴിവാക്കുന്നതാണ് ഉചിതമെന്ന അഭിപ്രായം ഉയർന്നിട്ടുണ്ടെങ്കിലും സാേങ്കതിക കുരുക്കുകളുണ്ട്.
ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലെ കുട്ടികൾക്ക് നിലവിൽ സമ്പൂർണ ക്ലാസ്കയറ്റമാണ് അനുവദിക്കുന്നത്. എന്നാൽ ഒമ്പതിൽനിന്ന് പത്തിലേക്ക് വാർഷിക പരീക്ഷയുടെ അടിസ്ഥാനത്തിൽ ക്ലാസ്കയറ്റ പട്ടിക തയാറാക്കുന്നതാണ് രീതി. ഒമ്പതിൽ നിന്ന് പത്തിലേക്കുള്ള ക്ലാസ്കയറ്റപട്ടിക തയാറാക്കാൻ പരീക്ഷയല്ലാത്ത വിലയിരുത്തൽ വേണ്ടിവരും.
കഴിഞ്ഞവർഷം വാർഷികപരീക്ഷ പാതിവഴിയിൽ നിർത്തിയതിനാൽ പൂർത്തിയായ പരീക്ഷകളുടെ മാർക്കും പാദ, അർധ വാർഷിക പരീക്ഷകളിലെ മാർക്കും പരിശോധിച്ചാണ് പത്തിലേക്കുള്ള ക്ലാസ്കയറ്റ പട്ടിക പ്രസിദ്ധീകരിച്ചത്.
ഇത്തവണ ഒാൺലൈൻ ക്ലാസുകളിലെ പ്രകടനം ഉൾപ്പെടെയുള്ളവ മാനദണ്ഡങ്ങളായി പരിഗണിക്കാമെന്ന നിർദേശമാണ് ഉയർന്നിരിക്കുന്നത്. മാർച്ച് 17 മുതൽ പൊതുപരീക്ഷ നടക്കുന്ന എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികൾക്കായി കൂടുതൽ ഡിജിറ്റൽ ക്ലാസുകൾ നടത്തേണ്ടിവന്നതിനാൽ പ്ലസ് വൺ ക്ലാസുകൾ കാര്യമായി നടന്നിട്ടില്ല. അതിനാൽ ഇൗ അധ്യയനവർഷം പരീക്ഷ സാധ്യവുമല്ല.
സാധാരണ പ്ലസ് ടു പരീക്ഷക്കൊപ്പം തന്നെയാണ് പ്ലസ് വൺ പരീക്ഷയും നടക്കാറുള്ളത്. പ്ലസ് വൺ പ്രവേശന നടപടികൾ ഇത്തവണ ഏറെ വൈകിയതും ക്ലാസുകൾ പിറകിലാകാൻ കാരണമായി. അതിനാൽ ജൂലൈ -ആഗസ്റ്റ് മാസങ്ങളിൽ പ്ലസ് വൺ പരീക്ഷക്കുള്ള സാധ്യതയാണ് പരിശോധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.