പൊന്നുരുന്നി സി.കെ.സി എൽ.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്താൻ മമ്മൂട്ടി എത്തി
പൊന്നുരുന്നി സി.കെ.സി എൽ.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്താൻ മമ്മൂട്ടി എത്തി
തൃക്കാക്കരയിൽ കനത്ത പോളിങ് രേഖെപ്പടുത്തി. ആദ്യ രണ്ടു മണിക്കൂറിൽ 12 ശതമാനത്തിൽ ഏറെ പേർ വോട്ടുചെയ്തു.
ഹരിശ്രീ അശോകനും ഭാര്യയും രാവിലെ 9.15 ഓടെ അയ്യനാട് എൽ.പി സ്കൂളിൽ 132ാം നമ്പർ ബൂത്തിൽ ഹരിശ്രീ അശോകൻ ഭാര്യക്കൊപ്പം വോട്ട് ചെയ്യാനെത്തി. മകനും നടനുമായ അർജുൻ അശോകൻ സ്ഥലത്തില്ലാത്തതിനാൽ വോട്ടുചെയ്യാനെത്തിയിട്ടില്ലെന്ന് ഹരിശ്രീ അശോകൻ പറഞ്ഞു. മണ്ഡലത്തിൽ നിരവധി കാര്യങ്ങൾ നടപ്പാക്കാനുണ്ട്. വികസനങ്ങളുണ്ടാകുന്ന രീതിയിൽ നല്ലൊരു എം.എൽ.എ വരണം എന്ന് ഹരിശ്രീ അശോകൻ പറഞ്ഞു.
തൃക്കാക്കര എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫിന്റെ വ്യാജ അശ്ലീല വിഡിയോ അപ്ലോഡ് ചെയ്തയാൾ പിടിയിൽ. മലപ്പുറം കോട്ടക്കൽ സ്വദേശിയും ലീഗ് പ്രവർത്തകനുമായ അബ്ദുൽ ലത്തീഫാണ് പിടിയിലായത്.
ഇൻഫന്റ് ജീസസ് സ്കൂളിലെ 119ാം ബൂത്തിൽ പോളിങ് സമയം നീട്ടി നൽകി. 6.45 വരെ നേരിട്ടെത്തി വോട്ടുചെയ്യാം.
വോട്ടിങ് മെഷീന്റെ തകരാർ മൂലം 7.45 വരെ വോട്ടെടുപ്പ് വൈകിയിരുന്നു. പിന്നീട് മെഷീൻ മാറ്റിയ ശേഷമാണ് പോളിങ് ആരംഭിച്ചത്. അതെ തുടർന്നാണ് പോളിങ് സമയം നീട്ടി നൽകിയത്.
വെണ്ണലയിലെ 35 ാം ബൂത്തിൽ പോളിങ്ങിന് വേഗതയില്ല. 15 മിനുട്ട് കൂടുമ്പോൾ ഓരോരുത്തരാണ് വോട്ടുെചയ്യുന്നതെന്ന് സമ്മതിദായകർ പരാതിപ്പെട്ടു. ആളുകൾ നീണ്ട വരിയിൽ. സമ്മതിദായകരുടെ പ്രതിഷേധം മൂലം പൊലീസ് രംഗത്തെത്തി.
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ കനത്ത പോളിങ് രേഖപ്പെടുത്തി. മഴ മാറിനിന്ന ദിനത്തിൽ ആളുകൾ രാവിലെ തന്നെ ബൂത്തിലെത്തി. ഏഴുമണിയോടെ തന്നെ ഭൂരിഭാഗം ബൂത്തിലും പോളിങ് ആരംഭിച്ചു. എല്ലാ ബൂത്തിലും നീണ്ട വരികൾ കാണാമായിരുന്നു. പോളിങ് ആരംഭിച്ച് ഒരു മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ 8.15 ശതമാനം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരു ബൂത്തിൽ മാത്രമാണ് വോട്ടിങ് മെഷീൻ തകരാർ മൂലം പോളിങ് വൈകിയത്. അവിടെയും എട്ടുമണിയോടെ പോളിങ് ആരംഭിച്ചു.
കൊച്ചി: തൃക്കാക്കര തന്നെ അംഗീകരിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ്. ശുഭ പ്രതീക്ഷയുണ്ട്. പി.ടി.യുടെ അടുത്ത് പ്രാർഥിച്ചു. അപ്പക്ക് വേണ്ടിയാണ് നിൽക്കുന്നത്. എല്ലാവരുടെയും മനസിൽ സ്ഥാനമുണ്ടാകണം എന്നായിരുന്നു പ്രാർഥന.
എല്ലാവരുടെയും മനസിൽ പി.ടി.യുടെ അംഗീകാരം ഉണ്ടാകും. പ്രകൃതി പോലും അനുകൂലമാണ്. മഴയുണ്ടാകരുതെന്ന് പ്രാർഥിച്ചിരുന്നു. പ്രാർഥന വളരെ വലുതാണ്. ഫലം കാണും. കൂടെപ്രവർത്തിച്ചവരുടെ അധ്വാനത്തിന് ഫലം ഉണ്ടാകും. കലൂർ പള്ളിയിലും പാലാരിവട്ടം ക്ഷേത്രത്തിലും പ്രാർഥിച്ചാണ് വോട്ട് ചെയ്യാൻ ഇറങ്ങുകയെന്നും ഉമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.