മാഹി: എട്ടാംക്ലാസ് വിദ്യാർഥിനിയോട് ലൈംഗികച്ചുവയോടെ പെരുമാറിയ ട്യൂഷൻ സെന്റർ അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. മാഹി ഭാരതീയാർ റോഡിൽ വാടകക്ക് താമസിക്കുന്ന വടകര മുക്കാളി ദേവികൃഷ്ണയിൽ എം. രാധാകൃഷ്ണൻ (62) ആണ് പിടിയിലായത്.
മാഹി സി.ഐ എ. ശേഖറിന്റെ നേതൃത്വത്തിൽ എസ്.ഐ റീന മേരി ഡേവിഡും സംഘവും പ്രതിയെ അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം. ട്യൂഷന് അധ്യാപകന്റെ വീട്ടിലെത്തിയതായിരുന്നു വിദ്യാർഥിനി. അധ്യാപകൻ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചതോടെ കുതറിയോടി രക്ഷിതാക്കളെ വിവരമറിയിച്ചു. തുടർന്ന് മാഹി പൊലീസ് സൂപ്രണ്ട് രാജശങ്കർ വെള്ളാട്ടിന്റെ നിർദേശപ്രകാരം പെൺകുട്ടിയിൽ നിന്ന് മൊഴിയെടുത്ത് പോക്സോ നിയമപ്രകാരം കേസെടുത്തു. പ്രതിയെ ശനിയഴ്ച പുതുച്ചേരി കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.