ഗവർണറെ ചാൻസലർ പദവിയിൽനിന്നും നീക്കാൻ ഏതറ്റം വരെയും പോകും -എം.വി ഗോവിന്ദൻ

തൃശൂർ: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ മാധ്യമവിരുദ്ധ നിലപാടിനെതിരെ കടുത്തവിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഇന്നലെ എറണാകുളത്ത് വിളിച്ചുവരുത്തിയ ശേഷം, കൈരളി, മീഡീയ വണ്‍ മാധ്യമപ്രവര്‍ത്തകരെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് പുറത്താക്കിയ ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു.

ഭരണഘടപരമല്ലാത്തതും നിയമവിരുദ്ധവുമായ നടപടിക്കെതിരെ ഏതറ്റം വരയെും പോകും. ഒരുവിഭാഗം മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന നിലപാട്  അനുവദിച്ച് കൊടുക്കാനാകില്ല. ഫാഷിസസത്തിലേക്കുള്ള യാത്രയാണിത്. സ്വേച്ഛാധിപത്യപരമായ ഗവര്‍ണറുടെ നടപടി കേരളത്തെ അപമാനിക്കാനുളള ശ്രമമാണ്, ജനങ്ങളെ അപമാനിക്കാനുള്ള ഈ ശ്രമത്തെ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗവർണറെ ചാന്‍സലര്‍ പദവിയിൽ നിന്നും നീക്കാൻ ഏതറ്റവും  വരെ പോകാൻ ഇടതുമുന്നണിക്ക് തടസ്സമില്ല.ഗവർണർ സമനില തെറ്റിയ പോലെ പെരുമാറുന്നു. ജനങ്ങൾക്ക് ഇടയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നതിനു ആണ് ലഘുലേഖ വിതരണം.ജനങ്ങളെ അണിനിരത്തി മാത്രമേ ഗവർണരുടെ നിലപാടുകളെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ കഴിയു. മേയറുടെ കത്ത് വിവാദം തിരുവനതപുരം ജില്ലാ കമ്മിറ്റി ആണ് അന്വേഷിക്കുന്നത്. പിൻവാതിൽ നിയമനത്തിന് പാർട്ടി എതിരാണ്.മേയറുടെ കത്ത് വ്യാജമാണോ അല്ലയോ എന്നത് അന്വേഷണത്തിൽ ബോധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Will go to any lengths to remove the governor from the post of chancellor says MV Govindan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.