ചിത്രം: വിശ്വജിത്ത് കെ.


മഴ... തണുത്ത ജ്യൂസ്... ആഹാ അന്തസ്സ്

ബിലുംബി സ്ക്വാഷ്

ചേരുവകൾ

1. പഴുത്ത ബിലുംബി പുളി (മീഡിയം പഴുപ്പ്) -15 എണ്ണം

2. ചെറുനാരങ്ങ നീര് -ഒരു നാരങ്ങയുടേത്

3. പഞ്ചസാര -ഒരു കപ്പ്

4. വെള്ളം -രണ്ട് ഗ്ലാസ്

5. ഏലക്ക -രണ്ടെണ്ണം

തയാറാക്കുന്ന വിധം

നന്നായി കഴുകി വൃത്തിയാക്കിയ ബിലുംബി പുളി വെള്ളം ചേർത്ത് തിളപ്പിക്കുക. പുളി വെന്ത് ഉടഞ്ഞാൽ പഞ്ചസാര ചേർത്ത് തിളപ്പിക്കാം. ചെറുനാരങ്ങ നീരും ചെറുതായൊന്ന് ചതച്ച ഏലക്കയും ചേർക്കുക.

ചൂടാറിയാൽ വൃത്തിയുള്ള തുണിയിൽ ഒഴിച്ച് അരിച്ചെടുത്ത് പഞ്ചസാരയും ചേർത്ത് ഗ്ലാസ് ബോട്ടിലിൽ ഫ്രിഡ്ജിൽ സൂക്ഷിക്കാം. ആവശ്യത്തിന് തണുത്ത വെള്ളത്തിൽ ചേർത്ത് ഉപയോഗിക്കാം.

ഓറഞ്ച് കാരറ്റ് കൂളർ

ചേരുവകൾ

1. നല്ല മധുരമുള്ള കാരറ്റ് -രണ്ട്

2. ഓറഞ്ച് -ഒന്ന്

3. പഞ്ചസാര -രണ്ട് സ്പൂൺ

4. ഇഞ്ചി -ചെറിയ കഷണം

5. ചെറുനാരങ്ങനീര് -ഒരു ടേബ്ൾ സ്പൂൺ

തയാറാക്കുന്ന വിധം

കുരുനീക്കിയ ഓറഞ്ചും കാരറ്റ് കഷണങ്ങളും ഇഞ്ചിയും ചെറുനാരങ്ങനീരും പാകത്തിന് വെള്ളവും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കാം. ഇത് അരിച്ചെടുത്തോ അല്ലാതെയോ കുടിക്കാം. തണുപ്പ് വേണമെങ്കിൽ ഐസ് ക്യൂബ് ചേർക്കാം.

പൈനാപ്പിൾ ഡിലൈറ്റ്

ചേരുവകൾ

1. പൈനാപ്പിൾ ജ്യൂസ് -ഒരു ഗ്ലാസ്

2. ആപ്പിൾ ജ്യൂസ് -ഒരു ഗ്ലാസ്

3. പഞ്ചസാര -രണ്ട് സ്പൂൺ

4. ഐസ് ക്യൂബ്

തയാറാക്കുന്ന വിധം

രണ്ട് ജ്യൂസും പഞ്ചസാരയും ഐസും ചേർത്ത് ജ്യൂസ് ജാറിൽ അടിച്ച് ഗ്ലാസുകളിലാക്കി സെർവ് ചെയ്യാം.

ഹെൽത്തി ഡേറ്റ്സ് ഡ്രിങ്ക്

ചേരുവകൾ

1. ഈത്തപ്പഴം -10 എണ്ണം

2. പഞ്ചസാര -മൂന്ന് സ്പൂൺ

3. ബദാം -അഞ്ചെണ്ണം

4. തണുപ്പിച്ച പാൽ -രണ്ട് കപ്പ്

തയാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ ഈത്തപ്പഴം കുരു ഒഴിവാക്കി, ബദാമും പഞ്ചസാരയും പാലും ചേർത്ത് ജ്യൂസ് ജാറിൽ അടിച്ചെടുക്കാം. ഹെൽത്തി ഡേറ്റ്സ് ഡ്രിങ്ക് തയാർ.

ആപ്പിൾ സർബത്ത്

ചേരുവകൾ

1. ചുവന്ന ആപ്പിൾ -ഒന്ന്

2. ഗ്രീൻ ആപ്പിൾ -ഒന്ന്

3. പഞ്ചസാര -മൂന്ന് സ്പൂൺ

4. ഇഞ്ചിനീര് -ഒരു ടീസ്പൂൺ

5. ചെറുനാരങ്ങ നീര് -ഒരു ടീസ്പൂൺ

6. തേൻ -ഒരു സ്പൂൺ

7. ഐസ് ക്യൂബ്

8. തണുത്ത വെള്ളം

തയാറാക്കുന്ന വിധം

നന്നായി കഴുകി വൃത്തിയാക്കിയ ആപ്പിൾ ചെറു കഷണങ്ങളായി അരിയുക. ഇത് പഞ്ചസാര, നാരങ്ങനീര്, ഇഞ്ചിനീര്, തേൻ, ഐസ്, അൽപം തണുത്ത വെള്ളം ഇതെല്ലാം ചേർത്ത് ജ്യൂസ് ജാറിൽ അടിച്ചെടുക്കാം. ആപ്പിൾ സർബത്ത് തയാർ.




Tags:    
News Summary - Simple cool drinks can be prepared at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.