ചെമ്മീന്‍ പത്തിരി

1)   നേരിയരി (ബസ്മതി അരി) - രണ്ടു കപ്പ്
2)   തേങ്ങ - ഒന്ന്
3)   മുട്ട - ഒന്ന്
ഏലക്ക - ഒന്ന്
ഉപ്പ് - പാകത്തിന്
4)   നെയ്യ് - 50 ഗ്രാം
5)   ചെമ്മീന്‍ - അരക്കിലോ
6)   മുളകുപൊടി - ഒരു ടേബ്ള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
7)   സവാള - അരക്കിലോ
8)   ഇഞ്ചി അരച്ചത് - ഒരു ടീസ്പൂണ്‍
വെളുത്തുള്ളി അരച്ചത് - ഒരു ടീസ്പൂണ്‍
പച്ചമുളക് - ആറ്
9)   തക്കാളി വലുത് - ഒന്ന്
10)   മല്ലിയില
- അല്‍പം
മല്ലിപ്പൊടി - ഒരു ടീസ്പൂണ്‍
11)   നെയ്യ് - ഒന്നര ടേബ്ള്‍ സ്പൂണ്‍

പാകം ചെയ്യുന്നവിധം
അരി കുറഞ്ഞത് മൂന്നു മണിക്കൂര്‍ കുതിര്‍ത്ത് വെക്കുക. തേങ്ങ ചിരകി ഒന്നാം പാല്‍ ഒരു കപ്പ് എടുത്ത് അരിയില്‍ ചേര്‍ത്ത് മിക്സിയില്‍ അരച്ചെടുക്കണം. ഇതില്‍ മൂന്നാമത്തെ ചേരുവയും ഒന്നാം പാലും ചേര്‍ത്ത് ദോശമാവിനേക്കാള്‍ അയവില്‍ എടുക്കുക.
നന്നായി കഴുകിയ ചെമ്മീന്‍ ആറാമത്തെ ചേരുവ പുരട്ടി പൊരിച്ചെടുക്കുക.
സവാള പൊടിയായി അരിഞ്ഞ് നെയ്യില്‍വഴറ്റി വാടുമ്പോള്‍ എട്ടാമത്തെ ചേരുവ ചതച്ചതും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് തക്കാളി അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക.
നെയ്യ് തെളിയുമ്പോള്‍ മല്ലിപ്പൊടിയും മല്ലിയിലയും പൊരിച്ച ചെമ്മീനും ഇട്ട് 10 മിനിറ്റ് ചെറുതീയില്‍ വേവിക്കുക. സ്റ്റഫ് ചെയ്യാനുള്ള മസാല തയാറായിക്കഴിഞ്ഞു.
അപ്പച്ചെമ്പില്‍ വെള്ളം തിളക്കുമ്പോള്‍ ഒരു പരന്ന പാത്രത്തില്‍ അല്‍പം നെയ്യ് പുരട്ടി അരച്ചുവെച്ചിരുന്ന മാവ് ഒരു നിര ഒഴിച്ച് അടച്ചുവെക്കുക. കട്ടിയായി തുടങ്ങുമ്പോള്‍ ഇതിന് മുകളില്‍ സ്റ്റഫ് ചെയ്യാനുള്ള മസാല നിരത്തുക. വീണ്ടും മാവ് ഒഴിച്ച് നിരത്തി ഉറച്ചുതുടങ്ങുമ്പോള്‍ മസാല നിരത്തുക. ഇങ്ങനെ മാവും മസാലയും തീരുന്നതുവരെ ആവര്‍ത്തിച്ചശേഷം അപ്പച്ചെമ്പ് അടച്ചുവെച്ച് വേവിക്കുക. ചൂടാറുമ്പോള്‍ ചെറിയ കഷണങ്ങളായി മുറിച്ച് വിളമ്പുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.