തക്കാളി ബ്രഡ്

റൊട്ടിക്കഷണങ്ങള്‍ - ആറ്
മുളകുപൊടി - ഒരു ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
മുട്ട - ഒന്ന്
തക്കാളി - ഒന്ന്
സവാള - ഒന്ന്

പാകം ചെയ്യുന്നവിധം
മുളകുപൊടിയും ഉപ്പും ചേര്‍ത്ത് മുട്ട അടിച്ചുവെക്കുക.  തക്കാളിയും സവാളയും ചെറിയ കഷണങ്ങളാക്കി രണ്ട് ടേബ്ള്‍ സ്പൂണ്‍ വെള്ളവും ചേര്‍ത്ത് മിക്സിയില്‍ അരച്ചെടുക്കുക. ഈ കൂട്ട് മുട്ടയില്‍ ചേര്‍ത്ത് നല്ലപോലെ യോജിപ്പിക്കുക.
ദോശക്കല്ല് ചൂടാക്കി നെയ്യോ വെണ്ണയോ  തടവുക. റൊട്ടിക്കഷണങ്ങള്‍ മുട്ടക്കൂട്ടില്‍ മുക്കി ദോശക്കല്ലിലിട്ട് മൊരിച്ചെടുക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.