ചോക്ളറ്റ് സൂഫ്ളെ

ചേരുവകള്‍:
കണ്ടന്‍സ്ഡ് മില്‍ക്ക് -ഒരു ടീസ്പൂണ്‍
പാല്‍ -രണ്ട് കപ്പ്
ജെലാറ്റിന്‍ -രണ്ടര ടേബ്ള്‍ സ്പൂണ്‍
കൊക്കോ പൗഡര്‍  -നാല് ടേബ്ള്‍ സ്പൂണ്‍
വിപ്ഡ് ക്രീം -ഒന്നര കപ്പ്
വാനില എസന്‍സ് -അര ടീ സ്പൂണ്‍

തയാറാക്കുന്ന വിധം:
ഒരു കപ്പ് ചെറുചൂടുപാലില്‍ കൊക്കോ പൗഡര്‍ ഇട്ട് ഡബ്ള്‍ ബോയില്‍ ചെയ്ത് എടുക്കുക. ജെലാറ്റിന്‍ അര കപ്പ് വെള്ളത്തില്‍ 10 മിനിറ്റ് കുതിര്‍ത്ത ശേഷം ചൂടുവെള്ളത്തിന്‍െറ മുകളില്‍ ഇളക്കി ഉരുക്കുക. ചോക്ളറ്റ് പാല്‍ കൂട്ടിലേക്ക് ഇങ്ങനെ ഉരുക്കിയ ജെലാറ്റിനും ബാക്കിയുള്ള ഒരുകപ്പ് പാലും മില്‍ക് മെയ്ഡും എസന്‍സും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് വിപ്ഡ് ക്രീമും ചേര്‍ത്ത് സാവധാനം ഇളക്കി യോജിപ്പിച്ച ശേഷം ഒരു പുഡിങ് ട്രേയിലേക്ക് ഒഴിച്ച് തണുപ്പിച്ച് ഉറപ്പിച്ചെടുക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.