മഷ്റൂം സ്പെഷല്‍

1 മഷ്റൂം ക്യാപ്സികം സ്പെഷല്‍


ചേരുവകള്‍:
 മഷ്റൂം -200 ഗ്രാം
 ക്യാപ്സികം (പച്ചയും മഞ്ഞയും) -ഒരെണ്ണം വീതം
 എണ്ണ, സോയാസോസ് - രണ്ട് ടേബ്ള്‍പൂണ്‍ വീതം
പേസ്റ്റിന്:
 വെളുത്തുള്ളി -അഞ്ച് അല്ലി
 നാരങ്ങാനീര്, നാരങ്ങാത്തൊലി - ഒരു ടീസ്പൂണ്‍ വീതം
 ഇഞ്ചി ചെറുതായരിഞ്ഞത് -  ഒരു ടീസ്പൂണ്‍
 ഉണക്കമുളക് -നാലെണ്ണം

പേസ്റ്റിനായി കുറിച്ചവ നന്നായരക്കുക. മഷ്റൂം കനം കുറച്ച് വട്ടത്തില്‍ അരിയുക. എണ്ണ ഒരു ഫ്രയിങ്പാനില്‍ ഒഴിച്ച് ചൂടാക്കി മഷ്റൂം ഇട്ട് വഴറ്റുക. ചുളിഞ്ഞു തുടങ്ങുമ്പോള്‍ ക്യാപ്സികം നീളത്തിലരിഞ്ഞത് ചേര്‍ത്ത് ഒരു മിനിറ്റിളക്കുക. സോയാസോസും അരപ്പും ചേര്‍ത്ത് പതിയെ ഇളക്കുക. ഫ്രൈഡ് റൈസിനൊപ്പം വിളമ്പുക.

2 സ്റ്റേര്‍ഫ്രൈ മഷ്റൂം

ചേരുവകള്‍:
 മഷ്റൂം (ബട്ടണ്‍ മഷ്റൂം) -300 ഗ്രാം;
 ചെറുവൃത്തത്തില്‍ അരിഞ്ഞത്
 മുട്ട -മൂന്നെണ്ണം (അടിച്ചത്)
 വെളുത്തുള്ളി -മൂന്ന് അല്ലി
 ക്യാപ്സികം -മൂന്നെണ്ണം ചെറുതായരിഞ്ഞത്
 എണ്ണ, സോയാസോസ് -ഒരു ടേബ്ള്‍ സ്പൂണ്‍
 ഉപ്പ് -പാകത്തിന്

ഒരു ഫ്രയിങ്പാന്‍ അടുപ്പത്തുവെച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക. ഇതില്‍ മഷ്റൂമിട്ട് വറുക്കുക. വെളുത്തുള്ളി ചെറുതായരിഞ്ഞിട്ട് സോയാസോസ് ഒഴിച്ചിളക്കുക. മുട്ട അടിച്ചൊഴിച്ച് ഉപ്പും ചേര്‍ത്ത് ഇളക്കുക. മുട്ട സെറ്റാകാന്‍ അനുവദിക്കുക. ചൂടോടെ വിളമ്പുക.

3  മഷ്റൂം-പീസ് സ്പെഷല്‍

ചേരുവകള്‍:
 മഷ്റൂം -200 ഗ്രാം
 ഗ്രീന്‍പീസ് -100 ഗ്രാം
 എണ്ണ -രണ്ട് ടീസ്പൂണ്‍
അരപ്പിന്:
 ഉണക്കമുളക് -8-10 എണ്ണം
 ക്യാപ്സികം (മഞ്ഞ) -നാലെണ്ണം
 വെളുത്തുള്ളി -നാല് അല്ലി
 സോയാസോസ് -ഒരു ടീസ്പൂണ്‍
 ഇഞ്ചി -ഒരു കഷണം
 നാരകത്തില (ചെറുതായി അരിഞ്ഞത്)-ഒരെണ്ണം

മഷ്റൂം ചെറുതായി അരിയുക. അരപ്പിന് കുറിച്ചവ നന്നായരച്ചുവെക്കുക. ഒരു ഫ്രയിങ് പാന്‍ അടുപ്പത്തുവെച്ച് എണ്ണ ഒഴിച്ച് ചൂടാക്കി അരപ്പിട്ട് വഴറ്റുക.
ഒരു മിനിറ്റ് കഴിഞ്ഞ് മഷ്റൂം ചേര്‍ത്ത് 2-3 മിനിറ്റ് ഇളക്കിവെക്കുക. ഗ്രീന്‍പീസ് ചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക. അല്‍പം വെള്ളം ചേര്‍ത്ത് വേണം വേവിക്കാന്‍. മയമാകുമ്പോള്‍  സോയാസോസും ചേര്‍ത്തിളക്കുക.

4 മഷ്റൂം ഭൂജിയി

ചേരുവകള്‍:

 മഷ്റൂം -375 ഗ്രാം, നീളത്തില്‍ കനം  കുറച്ചരിഞ്ഞത്
 എണ്ണ -125 ഗ്രാം
 മഞ്ഞള്‍പ്പൊടി, മുളകുപൊടി -ഒരു ടീസ്പൂണ്‍ വീതം
 വെളുത്തുള്ളി -ഒരു അല്ലി, പൊടിയായരിഞ്ഞത്

എണ്ണ ചൂടാക്കി സവാളയിട്ട് മൂന്ന് മിനിറ്റ് വറുക്കുക. മയമാകുമ്പോള്‍ മഞ്ഞള്‍, മുളകുപൊടി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് ഒരു മിനിറ്റ് വഴറ്റുക. മഷ്റൂം ചേര്‍ത്ത് ചെറുതീയില്‍ വേവിച്ച് വാങ്ങുക.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.