ജ്യൂസ് @ തനിനാടന്‍ സ്റ്റൈല്‍

വ്യത്യസ്ത സ്വാദിലും നിറത്തിലുമുള്ള ശീതള പാനീയങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. കൂടുതല്‍ സ്വാദിഷ്ടമാക്കാന്‍ ശീതള പാനീയങ്ങളില്‍ കൃത്രിമ ചേരുവകള്‍ ചേര്‍ക്കാറുണ്ട്. എന്നാല്‍, നാടന്‍ രീതിയില്‍ നിരവധി പാനീയങ്ങള്‍ നമ്മുടെ വീടുകളില്‍ ഉണ്ടാക്കാറുണ്ട്. ആരോഗ്യത്തിന് ഹാനികരമല്ലാത്തതും പോഷകദായകവുമാണ് ഇവ. അത്തരത്തിലുള്ള രണ്ട് നാടന്‍ ജ്യൂസുകളാണ് താഴെ വിവരിക്കുന്നത്.

കരിക്കിന്‍ ജ്യൂസ്

ചേരുവകള്‍:

ഇളം കരിക്ക് - 1 എണ്ണം
പഞ്ചസാര - 1 ടേബിള്‍ സ്പൂണ്‍
ഐസ് ക്യൂബ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം:

കരിക്കിനുള്ളിലെ തേങ്ങ ചെറിയ കക്ഷണങ്ങളാക്കി എടുക്കുക.  തേങ്ങാ കഷണങ്ങളോടൊപ്പം കരിക്കിന്‍ വെള്ളവും പഞ്ചസാരയും ചേര്‍ത്ത് ജ്യൂസറില്‍ അടിക്കുക. അരിച്ചെടുത്ത കരിക്കിന്‍ ജ്യൂസില്‍ ഏതാനും ഐസ് ക്യൂബുകള്‍ ഇട്ട് തണുപ്പിച്ച ശേഷം കഴിക്കുക.

അവല്‍-പഴം ജ്യൂസ്


ചേരുവകള്‍:

തേങ്ങാ പാല്‍ - 1 ക്ളാസ്
അവല്‍ - 4 ടേബിള്‍ സ്പൂണ്‍
ഞാലിപൂവന്‍ പഴം - 2 എണ്ണം (കനംകുറച്ച് വട്ടത്തില്‍ അരിഞ്ഞത്)
പഞ്ചസാര - 1 ടേബിള്‍ സ്പൂണ്‍
 

തയാറാക്കുന്ന വിധം:
 തേങ്ങ ചിരകി പാല്‍ പിഴിഞ്ഞ് അരിച്ചെടുക്കുക. പാലില്‍ പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കുക.
അര ഗ്ളാസ് പാല്‍ എടുത്ത ശേഷം അതിലേക്ക് അവലും പഴവും ചേര്‍ക്കുക. ആവശ്യമായ പാല്‍ കൂടി ചേര്‍ത്ത് നന്നായി ഇളക്കിയ ശേഷം ജ്യൂസ് കഴിക്കുക.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.