കട്‌ലറ്റില്‍ പരീക്ഷിക്കാം

ചെമ്മീന്‍ കട്‌ലറ്റ്

ചെമ്മീന്‍ മസാലപുരട്ടി പൊരിച്ച് മിക്‌സിയില്‍ പൊടിച്ചത് -ഒരു കപ്പ്
ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ചത് -രണ്ട് കപ്പ്
ഇഞ്ചി ചതച്ചത് -രണ്ട് ടീസ്പൂണ്‍
പച്ചമുളക് പൊടിയായി അരിഞ്ഞത് -രണ്ട് ടീസ്പൂണ്‍
സവാള പൊടിയായി അരിഞ്ഞത് -അരക്കപ്പ്
ഖരം മസാലപ്പൊടി -ഒരു ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
വെളിച്ചെണ്ണ -ആവശ്യത്തിന്
മുട്ട പതപ്പിച്ചത് -രണ്ട് മുട്ട
ബ്രഡ് പൊടി -അരക്കപ്പ്

തയാറാക്കുന്ന വിധം:
കട്‌ലറ്റിന്റെ കൂട്ട് തയാറാക്കുമ്പോള്‍ അല്‍പം വെളിച്ചെണ്ണ മാത്രം ഉപയോഗിക്കുക. വെളിച്ചെണ്ണ ഏറിയാല്‍ കട്‌ലറ്റ് പൊടിയും.
അല്‍പം വെളിച്ചെണ്ണയില്‍ സവാള, ഇഞ്ചി, പച്ചമുളക് എന്നിവ വഴറ്റി പകുതി വേവാകുമ്പോള്‍ അടുപ്പില്‍ നിന്നിറക്കി ഉപ്പ്, ഖരം മാസലപ്പൊടി, ഉരുളക്കിഴങ്ങ്, ചെമ്മീന്‍ എന്നിവയും കൂട്ടിചേര്‍ത്ത് കുഴച്ച് കട്‌ലറ്റിന്റെ ആകൃതിയില്‍ പരത്തി എടുക്കുക. ഫ്രൈപാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കട്‌ലറ്റ് ഓരോന്ന് എടുത്ത് ആദ്യം മുട്ട പതപ്പിച്ചതിലും പിന്നീട് ബ്രഡ്‌പൊടിയിലും മുക്കി വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കാം.
ബ്രൗണ്‍ നിറമാകുമ്പോള്‍ വറുത്ത് കോരി ടൊമാറ്റോ സോസിനൊപ്പം കഴിക്കാം.

വെജിറ്റബ്ള്‍ കട്‌ലറ്റ്

ഗ്രീന്‍പീസ് വെള്ളത്തിലിട്ട് കുതിര്‍ത്ത് വേവിച്ചത് -കാല്‍കപ്പ്
ഉരുളക്കിഴങ്ങ് പുഴുങ്ങിപ്പൊടിച്ചത് -ഒരുകപ്പ്
ബീറ്റ്‌റൂട്ട് പുഴുങ്ങിപ്പൊടിച്ചത് -അര കപ്പ്
കാരറ്റ് പുഴുങ്ങിപ്പൊടിച്ചത് -കാല്‍ കപ്പ്
പച്ചമുളക് വട്ടത്തിലരിഞ്ഞത് -ആറെണ്ണം
ഇഞ്ചി ചതച്ചത് -രണ്ട് ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
ഖരം മസാലപ്പൊടി -അര ടീസ്പൂണ്‍
സവാള പൊടിയായി അരിഞ്ഞത് -ഒരു കപ്പ്
മുട്ട അടിച്ചുപതപ്പിച്ചത് -രണ്ട് മുട്ട
ബ്രഡ്‌പൊടി -ആവശ്യത്തിന്
വെളിച്ചെണ്ണ -ആവശ്യത്തിന്


തയാറാക്കുന്ന വിധം:
അല്‍പം വെളിച്ചെണ്ണയില്‍ സവാള, പച്ചമുളക്, ഇഞ്ചി ഇവ ഒരുമിച്ചിട്ട് വഴറ്റുക. ഏകദേശം പകുതി വേവാകുമ്പോള്‍ അടുപ്പില്‍നിന്നിറക്കിവച്ച് ഗ്രീന്‍പീസ്, ഖരം മസാലപ്പൊടി, പൊട്ടാറ്റോ, കാരറ്റ്, ബീറ്റ്‌റൂട്ട്, ഉപ്പ് എന്നിവയോടൊപ്പം കുഴച്ച് കട്‌ലറ്റിന്റെ ആകൃതിയില്‍ പരത്തിവെക്കുക. ഇനി വെളിച്ചെണ്ണ ചൂടായതിലേക്ക് ഓരോന്നെടുത്ത് ആദ്യം മുട്ട അടിച്ചതിലും പിന്നീട് ബ്രഡ് പൊടിയിലും മുക്കി പൊരിച്ചെടുക്കാം.

അയല കട്‌ലറ്റ്

അയല മസാല പുരട്ടി മൊരിയാതെ പൊരിച്ചെടുത്ത് മുള്ളുകളഞ്ഞത് - ഒരു കപ്പ്
ഉരുളക്കിഴങ്ങ് പുഴുങ്ങിപ്പൊടിച്ചത് -ഒരു കപ്പ്
സവാള പൊടിയായി അരിഞ്ഞത് -കാല്‍കപ്പ്
ഇഞ്ചി ചതച്ചത്, പച്ചമുളക് ചതച്ചത് -ഓരോ സ്പൂണ്‍ വീതം
ഉപ്പ് -പാകത്തിന്
മുട്ട അടിച്ചത് -രണ്ട് മുട്ട
ബ്രഡ് പൊടി, വെളിച്ചെണ്ണ -ആവശ്യത്തിന്

തയാറാക്കുന്നവിധം:
അല്‍പം വെളിച്ചെണ്ണയില്‍ സവാള, ഇഞ്ചി, പച്ചമുളക് എന്നിവ പകുതി വേവില്‍ വഴറ്റിയെടുത്ത് അയല, ഉരുളക്കിഴങ്ങ്, ഉപ്പ് ഇവ ചേര്‍ത്തുകുഴച്ച് കട്‌ലറ്റിന്റെ ആകൃതിയില്‍ പരത്തി വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കാം. ആദ്യം മുട്ട അടിച്ചതിലുംപിന്നീട് ബ്രെഡ് പൊടിയിലും മുക്കിവേണം പൊരിക്കാന്‍. (ഏത് മീനും ഇതുപോലെ കട്‌ലറ്റുണ്ടാക്കാം).



 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.