ഇതാ ചില ദാഹശമനികള്‍...

ഉഷ്ണമിങ്ങെത്തി....ഇതാ ചില വ്യതസ്തമാര്‍ന്ന ദാഹശമനികള്‍.....

1. സാഫ്‌റണ്‍-ഏലക്ക സര്‍ബത്ത്


ചേരുവകള്‍:
കുങ്കുമപ്പൂവ് -അര/ മുക്കാല്‍ ടീസ്പൂണ്‍
ഏലക്ക -10 എണ്ണം
വെള്ളം, പഞ്ചസാര -രണ്ട് കപ്പ് വീതം

പാകംചെയ്യുന്ന വിധം:
പഞ്ചസാരയും വെള്ളവും ഒരു പാത്രത്തിലാക്കി അടുപ്പത്ത് വെക്കുക. തിളക്കുമ്പോള്‍ വാങ്ങി ഒരു പാത്രത്തിലേക്ക് അരിച്ചുവീഴ്ത്തുക. ഏലക്ക തൊലി കളഞ്ഞ് വെക്കുക. കുങ്കുമപ്പൂവും ഏലക്കയും സിറപ്പില്‍ ചേര്‍ക്കുക. ചെറുതീയില്‍വെച്ച് സിറപ്പിന് പൊന്‍നിറമാകുമ്പോള്‍ ഏലക്കയുടെയും കുങ്കുമപ്പൂവിന്റെയും മണം വന്ന് തുടങ്ങും. വാങ്ങി ആറാന്‍ വെക്കുക. അതിനുശേഷം കുപ്പിയിലാക്കി അടച്ചുവെക്കുക.ട

2. തുളസി-ജാസ്മിന്‍ സര്‍ബത്ത്

ചേരുവകള്‍
തുളസിയില -നാലു തണ്ട്
മുല്ലപ്പൂവ് -എട്ട് എണ്ണം
വെള്ളം, പഞ്ചസാര -രണ്ട് കപ്പ് വീതം

പാകംചെയ്യുന്ന വിധം:
പഞ്ചസാരയും വെള്ളവും ഒരു പാത്രത്തിലെടുത്ത് തിളപ്പിക്കുക. ഇത് അരിക്കുക. പഞ്ചസാരപ്പാനിയില്‍ തുളസിയിലയും മുല്ലപ്പൂവും ഇടുക. ചെറുതീയില്‍ 10 മിനിറ്റ് വെക്കുക. തുളസിയിലയുടെയും മുല്ലപ്പൂവിന്റെയും മണം വന്ന് തുടങ്ങുമ്പോള്‍ വാങ്ങി അരിച്ചുവെക്കുക. ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് കുടിക്കുക.

3. റോസ് സര്‍ബത്ത്

ചേരുവകള്‍:
പനിനീര്‍പ്പൂവ് -100 ഗ്രാം
പഞ്ചസാര, വെള്ളം -രണ്ടു കപ്പുവീതം
സ്‌ട്രോബെറി ചുവപ്പ് കളര്‍ -ഏതാനും തുള്ളി

പാകംചെയ്യുന്ന വിധം:
ഒരു പാത്രത്തില്‍ പഞ്ചസാരയും വെള്ളവുമെടുത്ത് തിളപ്പിക്കുക. ഇത് അരിക്കുക. കഴുകി വൃത്തിയാക്കിയ റോസാദളങ്ങള്‍ ചേര്‍ത്ത് ചെറുതീയില്‍ വെക്കുക. പനിനീരിന്റെ മണം ഗമിച്ചുതുടങ്ങുമ്പോള്‍ വാങ്ങാവുന്നതാണ്. ആറ്എട്ട് മണിക്കൂറുകള്‍ക്കുശേഷം കളര്‍ ചേര്‍ത്ത് ഫ്രിഡ്ജില്‍ സൂക്ഷിക്കുക.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.