ഊത്തപ്പം

ഊത്തപ്പം.... പേര് അത്ര പോരെങ്കിലും ആള് കേമനാണ്. കഴിച്ചാല്‍ കഴിച്ചെന്ന് അറിയും...തമിഴ്‌നാട്ടില്‍ നിന്നാണ് ഊത്തപ്പം കേരളത്തിലെത്തുന്നത്. അപ്പമെന്നാണ് പേരെങ്കിലും കാണാന്‍ നമ്മുടെ ദോശ പോലെയൊക്കെയാണ്. പക്ഷേ, ദോശയില്‍ നിന്ന് വ്യത്യസ്തമായി നല്ല കട്ടിയിലാണ് ഇത് ഉണ്ടാക്കുന്നത്. പിന്നെ പച്ചക്കറികളുടെ നിറമനുസരിച്ച് ഊത്തപ്പവും കളര്‍ഫുള്ളാവും.

ഊത്തപ്പം ഉണ്ടാക്കാം:

കാരറ്റ് -ഒന്ന്
തക്കാളി -ഒന്ന്
പച്ചമുളക് -രണ്ട്
കറിവേപ്പില -ഒരു തണ്ട്
ഇഞ്ചി -ഒരു കഷണം
സവാള -ഒന്ന്
ക്യാപ്‌സിക്കം- ഒന്നിന്റെ പകുതി

രണ്ട് കപ്പ് അരിക്ക് ഒരു കപ്പ് ഉഴുന്ന് ചേര്‍ത്ത് ദോശമാവ് അരച്ചെടുക്കുന്ന പരുവത്തില്‍ അരച്ചെടുക്കുക. പച്ചക്കറികള്‍ പൊടിയായി അരിഞ്ഞ് മാറ്റിവെക്കുക. ദോശകല്ല് വെച്ച് ചൂടാകുമ്പോള്‍ നെയ്യ് പുരട്ടി ദോശ അല്‍പ്പം കനത്തില്‍ പരത്തുക. ഇതിന് മുകളില്‍ പച്ചക്കറി അരിഞ്ഞത് രണ്ട് സ്പൂണ്‍ വിതറുക. തിരിച്ചും മറിച്ചും ഇട്ട് മൊരിച്ചെടുക്കുക. ഏതാനും തുള്ളി നെയ്യോ എണ്ണയോ ഒഴിച്ചുകൊടുക്കുക. രുചിയൂറും ഊത്തപ്പം റെഡി..ചമ്മന്തി കൂട്ടി കഴിക്കാം.

 

 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.