നെത്തോലി ബജി

നെത്തോലി മീന്‍ -കാല്‍ കിലോ
ഇഞ്ചി അരച്ചത് -അര ടേബ്ള്‍ സ്പൂണ്‍
പച്ചമുളക് അരച്ചത് -അര ടേബ്ള്‍ സ്പൂണ്‍
മുളകുപൊടി -ഒരു ടേബ്ള്‍ സ്പൂണ്‍
നിലക്കടല വറുത്തരച്ചത് -50 ഗ്രാം
തക്കാളി പേസ്റ്റ് -രണ്ട് ടേബ്ള്‍ സ്പൂണ്‍
ചെറുനാരങ്ങാനീര് -ഒരു ടേബ്ള്‍ സ്പൂണ്‍
കടലമാവ് -ആവശ്യത്തിന്
വെളിച്ചെണ്ണ -പൊരിക്കാന്‍ ആവശ്യമായത്

നെത്തോലി മീന്‍ മുള്ള് കളഞ്ഞ് വൃത്തിയാക്കുക. വെള്ളം വാാര്‍ത്തുകളയണം. വെളിച്ചെണ്ണ ഒഴികെയുള്ള ചേരുവകള്‍ പക്കാവട പാകത്തില്‍ കുഴച്ചെടുക്കണം. കടലമാവ് അധികമാകാതെ ശ്രദ്ധിക്കണം. കുഴച്ചെടുത്ത മാവ് അര മണിക്കൂര്‍ വെക്കണം. ഫ്രയിങ് പാനില്‍ എണ്ണ ഒഴിച്ച് ചൂടായാല്‍ മാവും മീനും ചേര്‍ന്ന മിശ്രിതം എണ്ണയില്‍ നുള്ളിയിട്ട് പൊരിക്കുക. സോസ്, ചട്‌നി ഇവക്കൊപ്പം ഉപയോഗിക്കാം.

നെത്തോലി മീന്‍ ഫ്രൈ
തേങ്ങ വറുത്തരച്ചത് -അര കപ്പ്
നെത്തോലി മീന്‍ -അരക്കിലോ
ചെറിയ ഉള്ളി -അര കപ്പ്
വെളുത്തുള്ളി -20 അല്ലി
ഉലുവ വറുത്ത് പൊടിച്ചത് -ഒരു ടേബ്ള്‍ സ്പൂണ്‍
മുളകുപൊടി -രണ്ട് ടേബ്ള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി -ഒരു ടീ സ്പൂണ്‍
എണ്ണ, ഉപ്പ് -ആവശ്യ്ധിന്

നെത്തോലി മീന്‍ വൃത്തിയാക്കിയശേഷം തല നുള്ളി മാംസം വിടര്‍ത്തി മുള്ള് എടുത്തുകളയുക. ഇതില്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും പുരട്ടി വറുത്തെടുക്കുക. പിന്നീട് അതേ പാനില്‍ ആദ്യം വെളുത്തുള്ളിയും പിന്നീട് ചെറിയ ഉള്ളി ചെറുതായരിഞ്ഞതും ചേര്‍ത്ത് വഴറ്റുക. ശേഷം മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ക്കുക. ഉലുവപ്പൊടിയും വറുത്തരച്ച തേങ്ങയും വറുത്ത മീനും ചേര്‍ത്ത് മസാല പിടിക്കാന്‍ അടച്ചുവെക്കുക.

എണ്ണയില്‍തന്നെ മയം വരേണ്ടതിനാല്‍ ആവശ്യത്തിനുള്ള എണ്ണ ചേര്‍ത്തിരിക്കണം. മീന്‍ മയം വന്നാല്‍ തുറന്നുവെച്ച് നന്നായി ഉലര്‍ത്തണം. വാങ്ങി ചൂടാറിയാല്‍ നനവില്ലാത്ത പാത്രത്തിലാക്കി ഫ്രിഡ്ജില്‍ വെച്ചാല്‍ കുറെ ദിവസം കേടാകാതിരിക്കും. ലഞ്ച് ബോക്‌സിലേക്ക് പറ്റിയ നല്ലൊരു വിഭവമാണിത്. ചെമ്മീന്‍ കൊണ്ടും ഇങ്ങനെ തയാറാക്കാം.












 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.