സ്പൈസി ഇഡലി

ചേരുവകള്‍:  
 റവ  -രണ്ടുകപ്പ്
 തക്കാളി പള്‍പ്പ്  -1/2 കപ്പ്
 മുളകുപൊടി, നാരങ്ങാനീര് - ഒരു ടീസ്പൂണ്‍ വീതം
 ഉപ്പ് -പാകത്തിന്
 ഫ്രൂട്ട്സാള്‍ട്ട് -ഒരു ടീസ്പൂണ്‍ (കടകളില്‍നിന്ന് ലഭിക്കും)
 എണ്ണ  -ഇഡലിത്തട്ടില്‍ തേക്കാന്‍ മാത്രം

വറുത്തിടാന്‍:
 ഇഞ്ചി അരച്ചത്  -1/2 ടീസ്പൂണ്‍
 പച്ചമുളക് അരച്ചത്  -1/2 ടീസ്പൂണ്‍
 കടുക്  -1/2 ടീസ്പൂണ്‍
 എണ്ണ -രണ്ട് ടീസ്പൂണ്‍
 കറിവേപ്പില -7/8 എണ്ണം
 ചാട്ട് മസാല -വിതറാന്‍
 മല്ലിയില -കുറച്ച് അലങ്കരിക്കാന്‍

ഉണ്ടാക്കുന്ന വിധം:  
ഇഡലിത്തട്ടുകളില്‍ എണ്ണ പുരട്ടിവെക്കുക. റവയും തക്കാളി പള്‍പ്പും മുളകുപൊടിയും നാരങ്ങാനീരും ഉപ്പും വെള്ളവും ഒരു പാത്രത്തിലെടുത്ത് ഇടത്തരം പാകത്തിലുള്ള മാവ് തയാറാക്കുക. 15 മിനിറ്റ് വെക്കുക, ഇതില്‍ ഒരു ടീസ്പൂണ്‍ ഫ്രൂട്ട് സാള്‍ട്ട് ഇട്ടശേഷം ഇളക്കി മാവ് കുറേശ്ശെയായി ഇഡലിത്തട്ടുകളില്‍ ഒഴിച്ച് ആവിയില്‍ വേവിച്ചെടുക്കുക.
രണ്ട് ടീസ്പൂണ്‍ എണ്ണ ഒരു ഫ്രയിങ് പാനിലൊഴിച്ച് ചൂടാക്കുക. കടുകും കറിവേപ്പില ഉതിര്‍ത്തതുമിട്ട് വറുക്കുക. ഇഞ്ചിപച്ചമുളകരച്ചിട്ട് ഏതാനും സെക്കന്‍ഡിളക്കുക. ഏതാനും സെക്കന്‍ഡ് ഇളക്കി ഇഡലിക്ക് മീതെയിടുക. ചാട്ട് മസാലയും മല്ലിയിലയും മീതെ വിതറി വിളമ്പുക.

കുറിപ്പ്: ചെറിയ കുഴികളുള്ള ഇഡലിത്തട്ടുകളാണ് ഇതിന് ഉത്തമം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.