പാലക്കോണ്‍ ബാള്‍സ്

പാലക്കോണ്‍ ബാള്‍സ്

ചേരുവകള്‍:  
 പാലക് ചീരയുടെ ഇല -ഒരു കപ്പ്
 ചെറുപയര്‍ പൊടിച്ചത് -രണ്ടുകപ്പ്
 കോണ്‍ തരുതരുപ്പായി അരച്ചത് -ഒരു കപ്പ്
 ചീസ് ഗ്രേറ്റ് ചെയ്തത് -രണ്ട് ടീസ്പൂണ്‍
 പച്ചമുളക് അരച്ചത് -ഒരു ടീസ്പൂണ്‍
 ഇഞ്ചി അരച്ചത്  -1/2 ടീസ്പൂണ്‍
 കായപ്പൊടി -ഒരു നുള്ള്
 പെരിഞ്ചീരകം പൊടിച്ചത് -ഒരു ടീസ്പൂണ്‍
 ഉണക്കമുളക് പൊടിയായരിഞ്ഞത്  -ഒരു ടീസ്പൂണ്‍
 നാരങ്ങാ നീര് -/2 ടീസ്പൂണ്‍
 സോഡാപ്പൊടി  -ഒരു നുള്ള്
 എണ്ണ  -വറുക്കാന്‍

ഉണ്ടാക്കുന്ന വിധം:
പാലക് ചീര കഴുകി പൊടിയായരിയുക. എണ്ണ ഒഴികെയുള്ളവ യോജിപ്പിക്കുക. നന്നായി കുഴച്ച് മയമാക്കി 5 -10 മിനിറ്റ് വെക്കുക. ഇനിയിത് ചെറു ഉരുളകളാക്കി മാറ്റുക. ഇവ ചൂടെണ്ണയില്‍ വറുത്ത് കോരുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.