മീന്‍ പുതുരുചികളില്‍

മീന്‍ കുറുമ

1.മീന്‍ കഷ്ണങ്ങളാക്കിയത്   -അര കിലോ
2.ഇഞ്ചി അരച്ചത്    -ഒരു ടേബ്ള്‍ സ്പൂണ്‍
3.വെളുത്തുള്ളി അരച്ചത്   
-ഒരു ടേബ്ള്‍ സ്പൂണ്‍
4.ചെറുനാരങ്ങനീര്   -അര ടീസ്പൂണ്‍
5.മഞ്ഞള്‍പ്പൊടി  - ആവശ്യത്തിന്
6.ഉപ്പ്   -പാകത്തിന്
7.കോണ്‍ഫ്ളവര്‍ -മീന്‍ പൊതിയാന്‍
പാകത്തിന്
8.എണ്ണ   - പൊരിക്കുന്നതിനു വേണ്ടത്
9.സവാള പൊടിയായി അരിഞ്ഞത
-രണ്ട് കപ്പ്
10. പച്ചമുളക്     -നാല്
11. തക്കാളി (അരിഞ്ഞത്) -മൂന്ന്
12. സെലറി (അരിഞ്ഞത്)  
-ഒരു ടേബ്ള്‍ സ്പൂണ്‍
13. അണ്ടിപ്പരിപ്പ് (അരച്ചത്)
- മൂന്ന് ടേബ്ള്‍ സ്പൂണ്‍
14. മുളകുപൊടി  -ഒരു ടീസ്പൂണ്‍
15. തക്കാളി സോസ്   - മൂന്ന് ടീസ്പൂണ്‍
16. തേങ്ങാപ്പാല്‍   -മൂന്ന് കപ്പ്

ഫിഷ് പുലാവ്


1. മുള്ളില്ലാത്ത മീന്‍ (ചെറിയ
കഷ്ണങ്ങളാക്കിയത്) -അര കിലോ
2. ബസ്മതി ചോറ്      
-അര കിലോ അരിയുടേത്
3. സവാള അരിഞ്ഞത്   -രണ്ട് വലുത്  
4. കാരറ്റ് അരിഞ്ഞത്   -രണ്ട്
5. ബീന്‍സ് അരിഞ്ഞത്    -കാല്‍ കപ്പ്
6. കാപ്സിക്കം അരിഞ്ഞത്  - ഒന്ന്
7. ഇഞ്ചി അരിഞ്ഞത്   -ഒരു ടേബ്ള്‍ സ്പൂണ്‍
8. വെളുത്തുള്ളി അരിഞ്ഞത്  
-ഒരു ടേബ്ള്‍ സ്പൂണ്‍
9. പച്ചമുളക്     -മൂന്ന്
10. തക്കാളി    - മൂന്ന്
11. കുരുമുളകുപൊടി    - ഒരു ടീസ്പൂണ്‍
12. തക്കാളി സോസ്   - ഒരു ടേബ്ള്‍ സ്പൂണ്‍
13. ചില്ലി സോസ്   -ഒരു ടേബ്ള്‍ സ്പൂണ്‍

പാകംചെയ്യുന്ന വിധം:
എണ്ണയില്‍ മൂന്ന് മുതല്‍ 11 വരെയുള്ള ചേരുവകള്‍ യഥാക്രമം വഴറ്റുക. ഇതിലേക്ക് മീന്‍  പൊടിയാതെ ഇളക്കിച്ചേര്‍ക്കുക. സോസുകള്‍ രണ്ടും ചേര്‍ത്ത് മീന്‍ വേവാനായി അല്‍പനേരം അടച്ചുവെക്കുക.
മീന്‍ വെന്താല്‍ ചോറ് ചേര്‍ത്തിളക്കി വീണ്ടും അല്‍പനേരം ചെറിയ തീയില്‍ അടച്ചുവെക്കുക. പിന്നീട് തീ അണച്ച് മല്ലിയില ഇട്ട്  വിളമ്പാം.

മീന്‍ മസാല

1. മുള്ളില്ലാത്ത മീന്‍  -അര കിലോ
2. എണ്ണ        -ഒരു ടേബ്ള്‍ സ്പൂണ്‍
3. സവാള      -നാല്
4. ഇഞ്ചി അരച്ചത്  - ഒരു ടീസ്പൂണ്‍
5. ജീരകപ്പൊടി    -അര ടീസ്പൂണ്‍
6. മഞ്ഞള്‍പ്പൊടി   -അര ടീസ്പൂണ്‍
7. മല്ലിപ്പൊടി   -ഒരു ടീസ്പൂണ്‍
8. മുളകുപൊടി  -ഒരു ടീസ്പൂണ്‍
9. നാരങ്ങനീര്       -രണ്ട് ടീസ്പൂണ്‍
10. അണ്ടിപ്പരിപ്പ്  (അരച്ചത്) -അര കപ്പ്
11. തക്കാളി (അരച്ചത്) -അര കപ്പ്
12. കസൂരി മത്തേി (ഉലുവ ഇല
ഉണങ്ങിയത്)-  കാല്‍ ടീസ്പൂണ്‍
13. മല്ലിയില    -കുറച്ച്
14. ഉപ്പ്    -പാകത്തിന്

 പാകംചെയ്യുന്ന വിധം:
മീന്‍ ചതുരത്തില്‍ കഷണങ്ങളാക്കുക. സവാള അരിഞ്ഞത് എണ്ണയില്‍ വറുത്തെടുത്ത് അരച്ചെടുക്കുക. ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ അരച്ച സവാളയും തക്കാളിയും വഴറ്റുക. ഇതിലേക്ക് നാലു മുതല്‍ ഒമ്പതു വരെയുള്ള ചേരുവകള്‍ ക്രമത്തില്‍ ചേര്‍ത്ത് വഴറ്റുക. ഒരു കപ്പ് വെള്ളമൊഴിച്ച് തിളക്കുമ്പോള്‍ മീന്‍ അതില്‍ നിരത്തിവെച്ചതിനുശേഷം തീ കുറച്ച് വേവിക്കുക. മീന്‍ വെന്ത് വെള്ളം വറ്റിക്കഴിഞ്ഞാല്‍ അണ്ടിപ്പരിപ്പ് അരച്ചതും കസൂരി മത്തേിയും ചേര്‍ത്ത് പതുക്കെ ഇളക്കുക. മീന്‍ പൊടിയാതിരിക്കാന്‍ ശ്രദ്ധിക്കണം. അല്‍പനേരം തിളക്കുമ്പോള്‍ ഇറക്കി മല്ലിയില ചേര്‍ത്ത്  ഉപയോഗിക്കാം.

മത്തി റോസ്റ്റ്


1. നെയ്യുള്ള മത്തി  -ഒരു കിലോ
2. ചെറിയ ഉള്ളി അരിഞ്ഞത് -50 ഗ്രാം
ഇഞ്ചി അരച്ചത് -ഒരു ടീസ്പൂണ്‍
വെളുത്തുള്ളി അരച്ചത്   -ഒരു ടിസ്പൂണ്‍
കുരുമുളകുപൊടി    -മൂന്ന് ടീസ്പൂണ്‍
പിരിയന്‍മുളകുപൊടി   -രണ്ട് ടീസ്പൂണ്‍
മല്ലിപ്പൊടി     -ഒരു ടീസ്പൂണ്‍
പച്ചമുളക്    -അഞ്ച്
തക്കാളി     -രണ്ട്
ഉപ്പ്   -പാകത്തിന്
കറിവേപ്പില     -കുറച്ച്  
3. വാളന്‍പുളി   -ചെറുനാരങ്ങ വലുപ്പത്തില്‍
4. വെളിച്ചെണ്ണ    - രണ്ട്  ടേബ്ള്‍ സ്പൂണ്‍
5. വെളിച്ചെണ്ണ    -ഒരു  ടേബ്ള്‍ സ്പൂണ്‍
ഉലുവ    -കാല്‍ ടീസ്പൂണ്‍
ചുവന്നുള്ളി (അരിഞ്ഞത്  ) -രണ്ട്
കറിവേപ്പില  -കുറച്ച്

പാകംചെയ്യുന്ന വിധം:
രണ്ടാമത്തെ ചേരുവകള്‍ കൈകൊണ്ട് ഞെരടി പുളിപിഴിഞ്ഞ വെള്ളത്തില്‍ കലക്കി അടുപ്പില്‍ വെക്കുക. തിളക്കുമ്പോള്‍ മീന്‍ നിരത്തുക. ഉപ്പ് പാകമാക്കി വെക്കുക. മീന്‍ ഇട്ടതിനുശേഷം തിള വന്നുകഴിഞ്ഞാല്‍ സ്പൂണ്‍ കൊണ്ട് ഇളക്കരുത്. ഇടക്ക് ചട്ടി ചുറ്റിച്ചാല്‍ മതി. അല്‍പനേരം തിളച്ചുകഴിഞ്ഞാല്‍ നാലാമത്തെ ചേരുവയായ രണ്ട് ടേബ്ള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. മീന്‍ വെന്ത് വെള്ളം വറ്റിക്കഴിഞ്ഞാല്‍ ഇറക്കിവെക്കുക. അഞ്ചാമത്തെ ചേരുവകള്‍ മൂപ്പിച്ച് കറിയില്‍ ചേര്‍ക്കുക.

പാകംചെയ്യുന്ന വിധം:

പറഞ്ഞിരിക്കുന്ന അളവില്‍നിന്ന് അല്‍പം ഇഞ്ചി, വെളുത്തുള്ളി എന്നിവ അരച്ചതും നാരങ്ങനീരും ഉപ്പും മഞ്ഞള്‍പ്പൊടിയും മീനില്‍ പുരട്ടിവെക്കുക. 10 മിനിറ്റ് കഴിഞ്ഞാല്‍ കഷ്ണങ്ങള്‍ കോണ്‍ഫ്ളോര്‍  പുരട്ടി  പൊരിക്കുക.
അധികം മൂപ്പിക്കരുത്. മീന്‍ പൊരിച്ചതില്‍നിന്ന് കുറച്ച് എണ്ണ എടുത്ത് സവാളയും തക്കാളിയും പച്ചമുളകും വഴറ്റുക. അതില്‍ ഇഞ്ചി, സെലറി, വെളുത്തുള്ളി ഇവ ഇട്ട് ഒന്നുകൂടി വഴറ്റുക. പിന്നെ മുളകുപൊടി, മഞ്ഞള്‍പ്പൊടി, അണ്ടിപ്പരിപ്പ് അരച്ചത്, തക്കാളിസോസ് ഇവയും ചേര്‍ത്ത് വഴറ്റുക. അവസാനം തേങ്ങാപ്പാല്‍ ഒഴിച്ച് വറുത്ത മീനും ചേര്‍ക്കുക. നന്നായി തിളച്ചുകഴിഞ്ഞാല്‍ വാങ്ങുക.

ഫിഷ് ബോള്‍


1.അധികം മുള്ളില്ലാത്ത മീന്‍  -ഒരു കിലോ
2.മല്ലിപ്പൊടി  -ഒരു ടീസ്പൂണ്‍
3.കുരുമുളകുപൊടി -ഒരു ടീസ്പൂണ്‍
4.കോണ്‍ഫ്ളവര്‍ - ഒരു ടീസ്പൂണ്‍
5.ഇഞ്ചി അരച്ചത്  -ഒരു ടീസ്പൂണ്‍
6.പെരുംജീരകം  - അര ടീസ്പൂണ്‍
7.പുതിനയില ചെറുതായി അരിഞ്ഞത് -കുറച്ച്
8.ചെറുനാരങ്ങനീര് -ഒരു ടീസ്പൂണ്‍
9.സവാള പൊടിയായി അരിഞ്ഞത്  -രണ്ട്
10. കറിവേപ്പില അരിഞ്ഞത്   -കുറച്ച്
11. ബ്രെഡ് പൊടി      -കാല്‍ കപ്പ്
12. മല്ലിയില അരിഞ്ഞത്   -കുറച്ച്
13. ഉപ്പ് -പാകത്തിന്
14. എണ്ണ -ആവശ്യത്തിന്
 

പാകംചെയ്യുന്ന വിധം:
മീന്‍ മുള്ളുകളെല്ലാം എടുത്തുകളഞ്ഞ് വേവിച്ച് ചെറുതായി നുറുക്കുക. അതിനോടൊപ്പം രണ്ടു മുതല്‍ 12  വരെയുള്ള ചേരുവകളെല്ലാം ചേര്‍ത്ത് ഉരുളകളാക്കിയെടുക്കുക. എണ്ണ ചൂടായശേഷം ഉരുളകള്‍ അതിലിട്ട് വറുത്ത് കോരുക. തക്കാളിസോസോ ചമ്മന്തിയോ ചേര്‍ത്ത്  കഴിക്കുക.





 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.