പ്ലംസ്‌ ജ്യൂസ്

ചേരുവകള്‍:

  • പ്ലംസ്‌ -നാലെണ്ണം
  • പഞ്ചസാര -അരക്കപ്പ്
  • കട്ടപ്പാല്‍ -അരക്കപ്പ്
  • ചോക്ലേറ്റ്‌ -അരക്കപ്പ്
  • ചെറീസ് -മൂന്നെണ്ണം

പാകം ചെയ്യുന്നവിധം:
പ്ലംസ്‌ കുരുകളഞ്ഞത് ചെറുതായി അരിഞ്ഞ് പാലും പഞ്ചസാരയും കൂട്ടി അടിക്കുക. അരിച്ചെടുത്ത ജ്യൂസ് ഗ്ലാസിലാക്കിയ ശേഷം മുകളില്‍ ചോക്ലേറ്റ്‌ ബൗള്‍ പോലെ ആകൃതിയില്‍ വെക്കുക. അതിന്‍െറ മുകളില്‍ ചെറീസ് വെച്ച് അലങ്കരിക്കാം.

ബാനോളി നാരങ്ങ ജ്യൂസ്

ചേരുവകള്‍:

  • ബാനോളി നാരങ്ങ (ബബ്ലൂസ്‌ നാരങ്ങ ) -ഒരെണ്ണം (നന്നായി പഴുത്തത് )
  • പാല്‍ -ഒരു കപ്പ്
  • പഞ്ചസാര -അരക്കപ്പ്
  • ചെറീസ് -മൂന്നെണ്ണം

പാകം ചെയ്യുന്നവിധം:
ബാനോളി നാരങ്ങ തൊലികളഞ്ഞ്, കുരുകളഞ്ഞ് അല്ലി മാത്രമെടുത്ത് പഞ്ചസാരയും പാലും കൂട്ടി മിക്സിയിലിട്ട് അടിക്കുക. ഗ്ലാസിലേക്ക് പകര്‍ന്ന് തണുപ്പിനുവേണ്ടി രണ്ട് ഐസ് കട്ട ഇടുക. അലങ്കരിക്കാന്‍ മുകളില്‍ ചെറീസ് കഷണങ്ങളാക്കി വിതറി ഉപയോഗിക്കാം.

മുട്ടപ്പഴം ജ്യൂസ്

ചേരുവകള്‍:

  • മുട്ടപ്പഴം -രണ്ടെണ്ണം (നല്ലവണ്ണം പഴുത്തത്)
  • പഞ്ചസാര -ആവശ്യത്തിന്
  • കട്ടപ്പാല്‍ -അരക്കപ്പ്

പാകം ചെയ്യുന്നവിധം:
മുട്ടപ്പഴം തൊലിയും കുരുവും കളഞ്ഞ് പഞ്ചസാരയും കട്ടപ്പാലും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് മിക്സിയില്‍ നന്നായി അടിക്കുക. തണുത്ത വെള്ളമാണ് ചേര്‍ക്കുന്നതെങ്കില്‍ രുചികൂടും.
-മുനീറ തിരുത്തിയാട്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.