സിംപിള്‍ ടേസ്റ്റി ബ്രെഡ് പുഡ്ഡിങ്

എളുപ്പത്തില്‍ തയാറാക്കാവുന്നതും എന്നാല്‍ വളരെ രുചികരവുമായ രണ്ട് ബ്രെഡ് പുഡ്ഡിങ്ങുകള്‍...

1. ബ്രെഡ് -ബട്ടര്‍ പുഡ്ഡിങ്

ചേരുവകള്‍:

  • ബ്രെഡ് കഷണങ്ങള്‍ - എട്ട് എണ്ണം (അരിക് മുറിച്ച് മാറ്റിയ്)
  • വെണ്ണ - 250 ഗ്രാം
  • പാല്‍ - രണ്ട് കപ്പ്
  • മുട്ട - ഒരെണ്ണം
  • പഞ്ചസാര - ഒരു കപ്പ്
  • കിസ്മിസ്, അണ്ടിപ്പരിപ്പ്, ബദാം എന്നിവ - ഒരു കപ്പ് (നുറുക്കിയത്)
  • വാനില എസന്‍സ് - ഒരു ടീസ്പൂണ്‍
  • നെയ്യ്‌  - ആവശ്യത്തിന്

തയാറാക്കുന്ന വിധം:
ബ്രെഡ് കഷണങ്ങളില്‍ വെണ്ണ പുരട്ടി വെക്കുക. ബേക്കിങ് ട്രേയില്‍ അല്‍പ്പം നെയ്യ്‌ തടവി ബ്രെഡ് കഷണങ്ങള്‍ നിരത്തുക. ഇതിന് മുകളിലായി കിസ്മിസും അണ്ടിപ്പരിപ്പും ബദാമും വിതറുക. ബ്രെഡ് കഷണങ്ങള്‍ വീണ്ടും നിരത്തി ഇതാവര്‍ത്തിക്കുക. ഏറ്റവും മുകളിലായി വീണ്ടും ബ്രെഡ് നിരത്തുക.

ഒരു ബൗളില്‍ മുട്ട നന്നായി അടിച്ച് പതപ്പിക്കുക. ഇതിലേക്ക് പഞ്ചസാരയും പാലും വാനില എസന്‍സും ചേര്‍ത്ത് വീണ്ടും അടിക്കുക. ഈ കൂട്ട്  ബ്രെഡ് കഷണങ്ങള്‍ക്കു മീതെ ഒഴിക്കുക. അവ്നില്‍ 177 ഡിഗ്രി സെന്‍റിഗ്രേഡില്‍ ചൂട് ക്രമീകരിച്ച് മുകള്‍വശം ബ്രൗണ്‍ നിറമാക്കിയെടുക്കുക. ചൂടാറിയതിന് ശേഷം ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ച് തണുപ്പിച്ച് കഴിക്കാം.

2. ബ്രെഡ് -ജാം പുഡ്ഡിങ്

ചേരുവകള്‍:

  • ബ്രെഡ് കഷണങ്ങള്‍ - 12 എണ്ണം (അരിക് മുറിച്ചത്)
  • പാല്‍ - അരക്കപ്പ്
  • വെണ്ണ - രണ്ട് ടേബ്ള്‍ സ്പൂണ്‍
  • മുട്ട -3 എണ്ണം
  • ഓറഞ്ച് - ഒരു ടേബ്ള്‍ സ്പൂണ്‍ (തൊലി ചെറുതായി അരിഞ്ഞത്)
  • പഞ്ചസാര - അരക്കപ്പ്
  • മിക്സഡ് ഫ്രൂട്ട് ജാം - നാല് ടേബ്ള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം:
ഒരു ബേക്കിങ് ട്രേയില്‍ നെയ്യ് തടവി അതിലേക്കു കഷണങ്ങളാക്കിയ ബ്രെഡ് നിരത്തുക. അടുപ്പില്‍ പാത്രംവെച്ച് പാലും വെണ്ണയും യോജിപ്പിച്ചെടുക്കുക. ഇതിലേക്ക് മുട്ടയുടെ മഞ്ഞ അടിച്ച് പതപ്പിച്ചതും നാരങ്ങാത്തൊലിയും പകുതി പഞ്ചസാരയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ കൂട്ട് ബ്രെഡിന്റെ മീതെ ഒഴിക്കുക. 177 ഡിഗ്രി സെന്‍റിഗ്രേഡ് ചൂടാക്കിയ അവ്നില്‍വെച്ച് ഈ മിശ്രിതം ബേക്ക് ചെയ്യുക. അവ്നില്‍ നിന്നു മാറ്റിയ ശേഷം ഇതിന് മീതെ ജാം ഒഴിക്കുക. ശേഷം മുട്ടയുടെ വെള്ള നന്നായി അടിച്ച് പതപ്പിച്ച് ബാക്കി പഞ്ചസാരയും ചേര്‍ത്ത് ജാമിന്റെ മീതെ ഒഴിച്ച് വീണ്ടും അവ്നില്‍ വെക്കുക. പത്ത് മിനിറ്റ് കഴിയുമ്പോള്‍ മുകള്‍വശം നല്ല ബ്രൗണ്‍ നിറമായി വരും. ഈ സമയം അവ്നില്‍ നിന്ന് മാറ്റി തണുപ്പിച്ചു കഴിക്കുക.

-നാന്‍സി ബീഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.