ഓട്സും അവലും

ഓട്സും അവലും തമ്മില്‍ താരതമ്യം ചെയ്താല്‍ ശരീരത്തിനു പ്രയോജനപ്പെടുന്ന ന്യൂട്രീഷിയസ് അളക്കുകയാണെങ്കില്‍ വലിയ വ്യത്യാസങ്ങളൊന്നുമില്ല. പക്ഷെ വിലയോ? ഒരു കിലോ അവലിനു 50 രൂപയാണെങ്കില്‍ ഓട്സിന് ഏകദേശം 350 രൂപ കൊടുക്കേണ്ടി വരും. കുറച്ചുകൂടി ബി. കോംപ്ളക്സ് അവലിലാണ് ഉള്ളത്. അവലില്‍ സാധാരണ ഒരു നാലു മണി പലഹാരത്തിനു വേണ്ടി ശര്‍ക്കരയും കൂടി ചേര്‍ക്കുമ്പോള്‍ അയണും സിങ്കും ലഭിക്കുന്നു. ഓട്സിലാണെങ്കില്‍ പഞ്ചസാരയല്ളേ കലര്‍ത്തുത്. ഇതില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട് താനും. അവലില്‍ ശര്‍ക്കരയും എള്ളും ഒക്കെ മിക്സ് ചെയ്ത് നല്ല, ഒരു ബ്രേക്ക് ഫാസ്റ്റ് ആയി കഴിക്കാം. ചെലവു വരുന്നത് ഏകദേശം 20^25 രൂപ മാത്രം.

ഓട്സില്‍ പോള്‍യുബിള്‍ ഫൈബര്‍ കുറച്ചുകൂടി ഉണ്ട്. ബ്ളഡ് ഷുഗര്‍ കുറക്കാനും, കൊളസ്ട്രോള്‍ കുറക്കാനും, ശരീരഭാരം കുറക്കാനുമൊക്കെ ഏറെ ഉപകാരപ്രദമാണ്. ഓട്സ് കഴിക്കുകയാണെങ്കില്‍ രാവിലത്തെ ബ്രെയ്ക്ക് ഫാസ്റ്റിന് 3 ഇഡ്ഡലി മതി. 5 ഇഡ്ഡലിയും കഴിച്ച് പിന്നെ ഒരു ഗ്ളാസ് ഓട്സും ഒക്കെയാണ് ആഹാരമെങ്കില്‍ ഒരു പ്രയോജനവുമില്ല. ഓട്സ് കഴിക്കുകയാണെങ്കില്‍ മറ്റു ഭക്ഷണം നിയന്ത്രിക്കേണ്ടതായിട്ടുണ്ട്.

നമ്മുടെ നാടന്‍ ഭക്ഷണ പദാര്‍ഥമായ അവലില്‍ അടങ്ങിയിട്ടുള്ള നല്ല അംശങ്ങള്‍ മനസിലാക്കണമെങ്കില്‍ ഇനി ഇത് പാശ്ചാത്യ രാജ്യങ്ങളില്‍ ഉപയോഗിച്ച് ഇന്ത്യയില്‍ എത്തണം. എങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക് സ്വീകാര്യമാവുകയുള്ളു എന്ന അവസ്ഥയാണിപ്പോള്‍. അവലില്‍ ധാരാളം ഫൈബര്‍ ഉണ്ട്. വൈറ്റമിന്‍ ബി യും ഒരു കപ്പ് അവലില്‍, ശര്‍ക്കരയും ഡ്രൈ ഫ്രൂട്ട്സും ചേര്‍ത്ത് ഉപയോഗിച്ചാല്‍ നല്ളൊരു പോഷകാംശമുള്ള പ്രാതല്‍ ഭക്ഷണമായി. ഇതു പോലെയാണ് പൊരിയും. ഇപ്പോള്‍ പാശ്ചാത്യ രാജ്യങ്ങളില്‍ പൊരി ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ടത്രെ. ഇനി വന്‍ വിലയോടു കൂടി ഇന്ത്യയില്‍ കമ്പോളത്തിലെ ത്തി വാങ്ങാന്‍ കാത്തു നില്‍ക്കാതെ ഇപ്പോള്‍ത്തന്നെ അവലും പൊരിയുമൊക്കെ ഉപയോഗിച്ചു തുടങ്ങാം.

അവല്‍ ഉപ്പുമാവ്

ചേരുവകള്‍:

  • അവല്‍^2 കപ്പ്
  • ഉള്ളി ^ആവശ്യത്തിന്
  • ക്യാരറ്റ്^1 എണ്ണം
  • ഗ്രീന്‍പീസ്^1/2 കപ്പ്
  • പച്ചമുളക്^3 എണ്ണം
  • മഞ്ഞള്‍പ്പൊടി^1/2 ടീസ്പൂണ്‍
  • കടുക് ^1/2 ടീസ്പൂണ്‍
  • മുളകുപൊടി^1/2 ടീസ്പൂണ്‍
  • എണ്ണ^1 ടീസ്പൂണ്‍
  • നാരങ്ങാനീര്
  • ഉപ്പ്^ആവശ്യത്തിന്
  • കറിവേപ്പില^ആവശ്യത്തിന്

പാകം ചെയ്യേണ്ടവിധം:
അവല്‍ കഴുകി വൃത്തിയാക്കി വെക്കുക. വേണമെങ്കില്‍ വെള്ളത്തില്‍ കുതിര്‍ത്തുവെക്കാം. നോസ്റ്റിക്ക് പാനില്‍ ചൂടായതിനു ശേഷം എണ്ണ ഒഴിച്ച് കടുകും ഇടുക. കടുക് പൊട്ടിയതിനു ശേഷം ഉള്ളി, പച്ചമുളക്, കറിവേപ്പില ഇവ ചേര്‍ത്ത് ഉള്ളി ചുവന്ന നിറം ആകുന്നതു വരെ ഇളക്കുക. പിന്നീട് ക്യാരറ്റ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ് ഇവ ചേര്‍ക്കുക. ക്യാരറ്റ് വേവുന്നതു വരെ അടച്ചുവെച്ച് വേവിക്കുക. ഗ്രീന്‍പീസ് ചേര്‍ത്ത് വീണ്ടും വേവിക്കുക. പിന്നീട് അവല്‍ ചേര്‍ത്ത് ഇളക്കുക. ഒരല്‍പം നാരങ്ങാനീര് ചേര്‍ത്ത് ഇളക്കി കഴിഞ്ഞാല്‍ 2 മിനുട്ടിനു ശേഷം ഓഫ് ചെയ്യാം.

അവല്‍ മിക്സ്
ഓട്സ് മിക്സ് കോഫ്ളക്സ് മിക്സ് എന്നതു പോലെ ഒരു അവല്‍ മിക്സ് വളരെ എളുപ്പത്തില്‍ ഉണ്ടാക്കാം. സ്വാദിഷ്ഠവും ശരീരത്തിന് ഏറെ ഗുണകരമായ ഒരു വിഭവം തന്നെയാവട്ടെ രാവിലത്തെ പ്രാതല്‍.

ചേരുവകള്‍:

  • അവല്‍^ 100 ഗ്രാം
  • ശര്‍ക്കര^ ഒരു ഒൗണ്‍സ്
  • എള്ള്^ ഒരു ഒൗണ്‍സ്
  • തേങ്ങ^ ആവശ്യത്തിന്
  • ചിരകിയത് ^ ഒരു ടേബിള്‍ സ്പൂണ്‍

പാകം ചെയ്യേണ്ടവിധം:
ചേരുവകള്‍ ഇളക്കുമ്പോള്‍ ആവശ്യത്തിന് വെള്ളവും വേണം. അവല്‍ മിക്സ് റെഡി. ഇതിനോടൊപ്പം ഒരു ഗ്ളാസ് പാലും ഏതെങ്കിലും ഒരുതരം പഴവര്‍ഗമോ ഉള്‍പ്പെടുത്തിയാല്‍ അത്യുഗ്രം ബ്രേക്ക് ഫാസ്റ്റായി. 399 കലോറി തരും ഈ ഭക്ഷണം. ഫാറ്റ് 17 ഗ്രാമും പ്രോട്ടീന്‍ 7.25 ഗ്രാമും ഉള്‍പ്പെടുന്നു. 30 ശതമാനം കാല്‍സ്യവും 25 ശതമാനം അയണും 18 ശതമാനം ഫൈബറും ഉള്‍പ്പെടുതാണ് ഈ ഭക്ഷണം.

തയാറാക്കിയത്: സുനില്‍ വല്ലത്ത്

കടപ്പാട്: ഗായത്രി അശോകന്‍,
ന്യൂട്രീഷ്യന്‍, കൊച്ചി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.