കോളിഫ്ളവര്‍ ബിരിയാണി

ആവശ്യമുള്ള സാധനങ്ങള്‍:

  1. ബസുമതി അരി -രണ്ട് കപ്പ്
  2. കോളിഫ്ളവര്‍ -അര കപ്പ് (പൂക്കളായി അടര്‍ത്തിയത്)
  3. ഉരുളക്കിഴങ്ങ് -കാല്‍ കപ്പ്
  4. കാരറ്റ് -കാല്‍ കപ്പ്
  5. ഫ്രഞ്ച് ബീന്‍ -കാല്‍ കപ്പ്
  6. സവാള -മൂന്നെണ്ണം (നീളത്തില്‍ അരിഞ്ഞത്)
  7. പച്ചമുളക് -രണ്ടെണ്ണം
  8. മുളകുപൊടി -ഒരു ടീസ്പൂണ്‍
  9. ഉപ്പ് -പാകത്തിന്
  10. പട്ട -ഒരു ടീസ്പൂണ്‍
  11. കരിഞ്ചീരകം -ഒരു ടീസ്പൂണ്‍
  12. കുരുമുളക് പൊടി -അര കപ്പ്
  13. കടുക് -അര കപ്പ്
  14. തക്കാളി -നാലെണ്ണം
  15. ഗ്രാമ്പൂ -നാലെണ്ണം
  16. തൈര് -അര കപ്പ്
  17. വെജിറ്റബ്ള്‍ ഓയില്‍ -നാല് ടേബ്ള്‍ സ്പൂണ്‍
  18. അണ്ടിപ്പരിപ്പ് -ഒന്നര ടേബ്ള്‍ സ്പൂണ്‍
  19. കിസ്മിസ് -ഒന്നര ടേബ്ള്‍ സ്പൂണ്‍

പാകം ചെയ്യുന്ന രീതി:

അരി കഴുകി വാരുക. അരി മൂന്നേമുക്കാല്‍ കപ്പ് വെള്ളത്തില്‍ ഇട്ട് ഉപ്പുചേര്‍ത്ത് അടുപ്പത്ത് വെക്കുക. കുക്കറിലാണ് വെക്കേണ്ടത്. പച്ചക്കറികളെല്ലാം കനംകുറച്ച് വീതികുറഞ്ഞ കഷണങ്ങളാക്കി ഓരോന്നായി ചൂടെണ്ണയില്‍ വഴറ്റി  കോരുക. ഒരു ടേബ്ള്‍. സ്പൂണ്‍ എണ്ണ ഫ്രയിങ് പാനില്‍ ഒഴിച്ച് കടുക്, പച്ചമുളക്, പട്ട, കരിഞ്ചീരകം എന്നിവ പൊടിച്ചത്, ഗ്രാമ്പൂ, കുരുമുളകുപൊടി എന്നിവ ചേര്‍ത്തിളക്കുക. ഒരു മിനിറ്റിനകം സവാള അരിഞ്ഞതിട്ട് വഴറ്റി ചുവക്കുമ്പോള്‍ ഉപ്പും മുളകുപൊടിയും ചേര്‍ത്തിളക്കുക.

തക്കാളി പൊടിയായി അരിഞ്ഞതിട്ട് വേവുംവരെ വറുക്കുക. തൈര് നന്നായടിച്ച് അതില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. വറുത്ത പച്ചക്കറികള്‍, ചോറ് എന്നിവ ചേര്‍ത്തിളക്കുക. പതിയെ ഇളക്കുക. മൂന്ന് മിനിറ്റിളക്കി ഡ്രൈഫ്രൂട്ടുകള്‍ വിതറി മല്ലിയിലയിട്ട് അലങ്കരിച്ച് അച്ചാറോ തൈരോ ചേര്‍ത്ത് വിളമ്പുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.